സിംഗ് -സൗമ്യവും ധീരവുമായ നേതൃത്വം

rajnath sing
WDWD
1951 ജൂലൈ 10ന് ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലെ ഭഭൗര ഗ്രാമത്തിലാണ് ജനനം. ഖോരഖ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഫിസിക്സില്‍ ബിരുദാനന്തര ബിരുദം നേടി. 1971ല്‍ മിര്‍സാപൂരിലെ കെ.ബി ബിരുദാനന്തര കോളജില്‍ അധ്യാപകനായി.

1969 മുതല്‍ എ.ബി.വി.പി പ്രവര്‍ത്തകനാണ്. 1974ല്‍ ജനസംഘിന്‍റെ മിര്‍സാപൂര്‍ യൂണിറ്റ് സെക്രട്ടറിയായി. അടിയന്തിരാവസ്ഥ കാലത്ത് രണ്ടു കൊല്ലം ജയില്‍ശിക്ഷ അനുഭവിച്ചു (1975-77).

1977ല്‍ യു.പി. നിയമസഭാംഗമായി. 83ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി. പിന്നീട് യുവമോര്‍ച്ചയുടെ പ്രസിഡന്‍റും പാര്‍ട്ടി പ്രസിഡന്‍റുമായി പ്രവര്‍ത്തിച്ചു.

രണ്ടു തവണ രാജ്യസഭാംഗമായിരുന്നു. 1994-2000, 2000-2001. രണ്ടാംതവണ രാജ്യസഭയില്‍ ബി.ജെ.പി. ചീഫ് വിപ്പ് ആയിരുന്നു രാജ്നാഥ് സിംഗ്.

WEBDUNIA|
യു.പിയില്‍ രാംപ്രകാശ് ഗുപ്ത രാജിവച്ചപ്പോള്‍ രാജ്നാഥ് സിംഗ് മുഖ്യമന്ത്രിയായി. ഇക്കാലത്ത് മികച്ച ഭരണാധികാരിയായി അദ്ദേഹം പേരെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :