സദാചാരം മറന്ന പ്രചാരണയുദ്ധം

ജി കെ

PRO
കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണവേളയിലെ എതിര്‍പ്പുകളും തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ വ്യക്തിപരമായി ഉയരുന്ന ആരോപണങ്ങളും എതു വിഷയത്തെയും രാഷ്ട്രീയപരമായി നേരിടാമെന്ന നമ്മുടെ ആത്മവിശ്വാസത്തില്‍ കുറവ് വന്നതിന്‍റെ ആപല്‍ക്കരമായ സൂചനയായെ കാണാനാവൂ.

പരിഹരിക്കപ്പെടാന്‍ ബാക്കിയുള്ള ജനകീയ വിഷയങ്ങളെക്കുറിച്ചൊ നടപ്പാക്കാനുദ്ദേശിക്കുന്ന വികസന മാതൃകകളെക്കുറിച്ചൊ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വിശദീകരിക്കാനല്ല നമ്മുടെ സ്ഥാനാര്‍ത്ഥികള്‍ പ്രചരണ യോഗങ്ങളില്‍ ഇപ്പോള്‍ പെടാപ്പാടുപ്പെടുന്നത്. തങ്ങള്‍ എന്തുകൊണ്ട് വര്‍ഗീയ വാദിയല്ല, മറുപക്ഷം എന്തു കൊണ്ട് വര്‍ഗീയവാദിയാകുന്നു എന്നിങ്ങനെയുള്ള വിശദീകരണങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമാണ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ സമയത്തിന്‍റെ മുക്കാല്‍ പങ്കും വിനിയോഗിക്കുന്നത്.

വര്‍ഗീയത മുഖ്യ വിഷയമാണെന്നതില്‍ തര്‍ക്കമില്ലെങ്കിലും അത് മാത്രമാണ് മുഖ്യവിഷയമെന്ന് വരുമ്പോഴാണ് പ്രശ്നം. ചെറിയ കാര്യങ്ങളെ ഊതിപ്പെരുപ്പിച്ച് കേന്ദ്ര സ്ഥാനത്തു പ്രതിഷ്ഠിക്കുന്നതിനു പിന്നിലെ അപകടകരമായ രാഷ്ട്രീയം നാം മനസ്സിലാകേണ്ടതുണ്ട്. അതുപോലെ വര്‍ഗീയതയെ ശക്തമായി എതിര്‍ക്കുകയും അതോടൊപ്പം തന്നെ വര്‍ഗീയതയുടെ നിഴലില്‍ നില്‍ക്കുന്ന സംഘടനകളുടെ വോട്ടാവാം കൂട്ട് വേണ്ടെന്ന മുന്നണികളുടെ നിലപാടിനു പിന്നിലെ അപകടവും വോട്ടര്‍മാര്‍ തിരിച്ചറിയേണ്ടതുണ്ട്.
WEBDUNIA| Last Modified തിങ്കള്‍, 6 ഏപ്രില്‍ 2009 (19:21 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :