സദാചാരം മറന്ന പ്രചാരണയുദ്ധം

ജി കെ

PRO
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണം അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തിതുടങ്ങുന്നതേയുള്ളു. എന്നാല്‍ അതിനു മുന്‍പ് തന്നെ രാഷ്ട്രീയ കേരളത്തില്‍ ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും ശരവര്‍ഷമാ‍ണ്. എല്ലാ തെരഞ്ഞെടുപ്പുകളും ഇത്തരം ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വേദിയാവാറുണ്ടെങ്കിലും സ്ഥാനാര്‍ത്ഥികളും ഇരു മുന്നണികളും ഇത്തവണ തെരഞ്ഞെടുപ്പ് സദാചാരത്തിന്‍റെ സകല സീമകളും ഭേദിച്ചാണ് മുന്നേറുന്നന്നത്.

ദേശീയ തലത്തില്‍ രാഷ്ട്രീയം വര്‍ഗ ചിന്ത വിട്ട് ജാതി ചിന്തയിലെക്ക് വഴിമാറിയിരിക്കുന്നുവെന്ന ഉറച്ച പ്രഖ്യാപനമായിരുന്നു ഉത്തര്‍പ്രദേശിലെ പിലിബിറ്റില്‍ വരുണ്‍ ഗാന്ധി നടത്തിയ പ്രസംഗമെങ്കില്‍ കേരളത്തിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. വികസന പ്രശ്നങ്ങളും ജനകീയ പ്രശ്നങ്ങളും പ്രചരണ വിഷയമാക്കേണ്ട ഒരു തെരഞ്ഞെടുപ്പില്‍ ആരാണ് വര്‍ഗീയവാദി എന്ന് കണ്ടെത്തുകയാണ് മുന്നണികളുടെ മുഖ്യ അജണ്ടയായി തലയിലേറ്റേണ്ടി വരുന്നത് രാഷ്ട്രീയ കേരളം എവിടെ നില്‍ക്കുന്നുവെന്നതിന്‍റെ അപകടകരമായ സൂചനയാണ്.

WEBDUNIA| Last Modified തിങ്കള്‍, 6 ഏപ്രില്‍ 2009 (19:21 IST)
പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി ഉയര്‍ന്ന തര്‍ക്കമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗം ഉഷാറാക്കിയത്. സി പി ഐയും സി പി എമ്മും പരസ്യമായി വിഴുപ്പലക്കുകയും അത് മാധ്യമങ്ങള്‍ നല്ല രീതിയില്‍ ആഘോഷിക്കുകയും ചെയ്തു. എന്നാല്‍, പൊന്നാനിയും കോഴിക്കോടും കടന്ന് വിഷയം മദനിയിലും എന്‍ ഡി എഫിലും കേന്ദ്രീകൃതമാവുമ്പോള്‍ നമ്മുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ ഫണത്തിനു തന്നെയാണ് അടിയേറ്റത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :