വിസ്മരിക്കരുത് രാമലിംഗം പിള്ളയെ

പീസിയന്‍

WEBDUNIA|
ഇംഗ്ലീഷ് മലയാളം സംസ്കൃതം തമിഴ് എന്നീ ഭാഷകളില്‍ നല്ല പ്രവീണ്യമുണ്ടായിരുന്ന അദ്ദേഹം കുറെക്കാലം സര്‍ക്കാരിന്‍റെ മുഖ്യ വിവര്‍ത്തകനായും പ്രവര്‍ത്തിച്ചിരുന്നു.

മലയാളത്തിലും ഇംഗ്ലീഷിലും ഒട്ടേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. മലയാള നാടകം, ഗ്രീക്ക് വിജ്ഞാനം, ആര്യഭടന്‍ എന്നീ വിഷയങ്ങളെകുറിച്ച് ഇംഗ്ലീഷില്‍ എഴുതി അന്നപൂര്‍ണ്ണാലയം തുടങ്ങി ചില പുസ്തകങ്ങള്‍ തമിഴില്‍ രചിച്ചു . പദ്മിനി ( നോവല്‍) ഷേക്സ്പിയറുടെ 12 നായികമാര്‍, ലേഖന മഞ്ജരി എന്നിവയാണ് മലയാളത്തിലെ കൃതികള്‍.

രാമലിംഗം പിള്ളയുടെ നിഘണ്ടുവാണ് കേരളത്തില്‍ ഏറ്റവും പ്രചാരമുള്ളത് .ഏതാണ്ട് 10- ലക്ഷം കോപ്പികളാണ് ഇതുവരെ വിറ്റുപോയത്. പിള്ള 1956ല്‍ പല വാള്യങ്ങളായി പ്രസിദ്ധീകരിച്ച നിഘണ്ടു 76 ല്‍എന്‍ വി കൃഷ്ണ വാരിയയരാണ് ആകെ പരിഷ്കരിച്ച് എടുത്തത് .പിന്നീട് ഡോ അയ്യപ്പ പണിക്കരും ( 1997) ഇതിന്‍റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു.

ഭാഷയിലെ ലക്ഷണയുക്തമായ നിഘണ്ടൂകാരനെ നമുക്ക് കൃതജ്ഞതയോടെ സ്മരിക്കാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :