രമണീയമായ മാലദ്വീപ്‌

WEBDUNIA|
1558 ല്‍ പോര്‍ച്ചുഗീസുകാരുടെയും 1654 ഡച്ചുകാരുടെയും അധീനത്തിലായിരുന്ന മാലിദ്വീപ് 1887 ല്‍ ബ്രിട്ടീഷുകാരുടെ കൈയിലായി. 1968 ലാണ് ബ്രിട്ടനില്‍ നിന്നും രാജ്യം സ്വതന്ത്രമാവുന്നത്. സുല്‍ത്താനേറ്റായിരുന്ന ഈ രാജ്യം അന്നു മുതല്‍ റിപബ്ലിക്കായി മാറി.

വലിപ്പത്തിലും ജനസംഖ്യയിലും ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യമാണിത്. ലോകത്തിലെ ഏറ്റവും ചെറിയ മുസ്ലീം രാജ്യവും ഇതുതന്നെ. ലോകത്ത് ഏറ്റവും താഴ്ന്ന ഭൂതലമുള്ള പ്രദേശവും ഇതാണ്.

സംസ്കൃതത്തില്‍ ദ്വീപുകളുടെ മാല എന്നര്‍ത്ഥം വരുന്ന മാലദ്വീപയില്‍ നിന്നാണ് മാല്‍‌ദീവ്‌സ് എന്ന പേരുണ്ടായത് എന്നനുമാനിക്കാം. മറ്റൊന്ന് മഹിളദ്വീപ എന്ന സ്ത്രീകളുടെ ദ്വീപ് എന്ന വാക്കില്‍ നിന്നും വന്നതാകാനും വഴിയുണ്ട്. അറബിയില്‍ നിന്നുള്ള മഹല്‍ ദിബിയത്ത് എന്ന കൊട്ടാരദ്വീപില്‍ നിന്നാണ് മാല്‍‌ദീവ്‌സ് എന്ന പേരുണ്ടായത് എന്ന് കരുതുന്നവരും ഉണ്ട്.

വിനോദസഞ്ചാരമാണ് ഈ ദ്വീപസമൂഹത്തിലെ പ്രധാന വരുമാന മാര്‍ഗ്ഗം. പ്രകൃതി സൌന്ദര്യം തുളുമ്പി നില്‍ക്കുന്നതാണ് ഇവിടത്തെ ഓരോ ദ്വീപും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :