യുവ പത്രപ്രവര്‍ത്തകരോട്, ഖേദപൂര്‍വ്വം..

ടി ശശിമോഹന്‍, എഡിറ്റര്‍, വെബ്‌ലോകം

WD
ഈ കഥയിലെ ഗുണപാഠം

അതുകൊണ്ട്‌ , ജേര്‍ണലിസത്തിലേക്ക്‌ എടുത്തുചാടാന്‍ ഉദ്ദേശിക്കുന്ന യുവ സഹൃത്തുക്കളെ , ശ്രദ്ധിക്കുക...മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം ഇവിടെ ഒരു പ്രതിസന്ധിയിലാണ്‌. സ്വന്തം സമൂഹത്തില്‍ പെട്ടവരുടെ അവകാശ സംരക്ഷണത്തിന്‌ കഴിയാതെ വരുമ്പോള്‍ എങ്ങനെയാണ്‌ സമൂഹത്തിന്‍റെ അവകാശത്തിനായി പോരാടാന്‍ ഒരു മാധ്യമപ്രവര്‍ത്തകന്‌ ധാര്‍മ്മിക ശക്തി ലഭിക്കുക.

മികച്ച ശമ്പളം കിട്ടുന്ന ഒരു പണിയായി കേരളത്തിലെ പത്രപ്രവര്‍ത്തനത്തെ കാണാനാകില്ല.വീട്ടുവളപ്പില്‍ പത്തുമൂട് റബ്ബറുണ്ടെങ്കില്‍ ഒരു ശരാശരി മാധ്യമപ്രവര്‍ത്തകന്‌ കിട്ടുന്നതിനേക്കാള്‍ വരുമാനമുണ്ടാക്കാം. ഒറ്റ ഫോണ്‍ കൊണ്ട് മാത്രം പ്രവര്‍ത്തിക്കുന്ന വാര്‍ത്താചാനലുകളുണ്ട് നമുക്ക്. മുഖ്യമന്ത്രിയോട് തമാശ പറയാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ ഭാര്യയുടെ ശമ്പളം മാത്രം ആശ്രയമായവരും ഉണ്ട്.

പത്രപ്രവര്‍ത്തകനായി സത്യം കണ്ടെത്താമെന്ന് തെറ്റിദ്ധാരണയുള്ളവര്‍ അന്ധന്‍ ആനയെ കണ്ട കഥ ഓര്‍മ്മിക്കുക. ജേര്‍ണലിസ്റ്റാകാനുള്ള ആവേശം ഇനിയും അടങ്ങിയില്ലെങ്കില്‍ ഒരു കൂട്ടം ഹതഭാഗ്യവാന്‍മാരായ പത്രപ്രവര്‍ത്തകര്‍ തയ്യാറാക്കിയ ബ്ലോഗ് സ്പോട്ടിലെ വര്‍ത്തമാനം വാക്കൗട്ട്‌‌സ് ഡോട്ട് കോം സന്ദര്‍ശിക്കുക.

എനിക്കതു കാണുമ്പോള്‍ വിഷമം തോന്നുന്നതുകൊണ്ടാണ് ഈ കുറിപ്പ്. തൊഴില്‍ വകുപ്പും ജനനേതാക്കളും മന്ത്രിമാരും ഇതു കാണേണ്ടതാണ്... വര്‍ത്തമാനം മാനേജ്‌മെന്‍റിന്‍റെ കാട്ടുനീതിക്കെതിരെ നടപടിയെടുക്കേണ്ടതാണ്. കേരളത്തില്‍ ലഭ്യമായതില്‍ ഏറ്റവും മികച്ച ജേര്‍ണലിസ്റ്റുകളാണ് വര്‍ത്തമാനത്തില്‍ പെട്ട് വഴിയാധാരമായത്. പ്രതിഷയോടെ ജോലി ആരംഭിച്ച സ്ഥാപനത്താല്‍ വഞ്ചിക്കപ്പെട്ട് പ്രതിഭയുള്ളവര്‍ മറ്റ് ജോലി തേടി അലയുന്നത് വേദനാജനകമാണ്. ആധുനിക ജേര്‍ണലിസ്റ്റുകളുടെ ഏറ്റവും വലിയ ദുരന്തം. അതിനാല്‍ വര്‍ത്തമാനത്താല്‍ വഞ്ചിക്കപ്പെട്ടവരുടേത് കുറേ പണത്തിന്‍റെ മാത്രം പ്രശ്നമല്ല, നഷ്ടപ്പെട്ടു പോയ സമയത്തിന്‍റേയും അവസരങ്ങളുടേയും കൂടി പ്രശ്നമാണ്.

T SASI MOHAN|
( പുറത്ത്‌ നിന്ന്‌ നോക്കുന്നവര്‍ക്ക്‌ ജേര്‍ണലിസം ഇപ്പോഴും ആവേശം പകരുന്ന ഒന്നാണ്‌,വിട്ടുവീഴ്ചയില്ലാത്ത പത്രപവര്‍ത്തനം സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം പോലെയാണ്‌. നല്ല രാഷ്ട്രീയക്കാരെ തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ കണ്ടെത്താനാകും എന്നാല്‍ അവര്‍ എണ്ണത്തില്‍ വളരെ കുറവായിരിക്കും. ജേര്‍ണലിസ്റ്റാകാനുള്ള നിങ്ങളുടെ ആവേശത്തെ കുറയ്ക്കാനല്ല, ആസുരമായ ഈ കാലത്ത്‌ ‘കമ്പനിയോട്‌ കൂറുള്ള നല്ല ജേര്‍ണലിസ്റ്റായിരിക്കുക’ എത്രമാത്രം അപകടകരമായിരിക്കുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കാനാണ്‌ ഈ ലേഖനം )


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :