മോഹന്‍ലാലിന്‍റെ പ്രണയരംഗങ്ങള്‍ അശ്ലീലം

PRO
PRO
“മോഹന്‍ലാലിന്‍റെ പ്രണയരംഗങ്ങള്‍ അശ്ലീലമാണ്. ധനമോഹം കൊണ്ടാണ് മോഹന്‍ലാല്‍ ഇത്തരത്തില്‍ അഭിനയിക്കുന്നത്. കലയിലൂടെ നേടിയ അംഗീകാരവും ജനപിന്തുണയും മോഹന്‍ലാല്‍ സ്വര്‍ണ്ണക്കടയുടെ പരസ്യത്തിലൂടെ വില്‍ക്കുകയാണ്. മമ്മൂട്ടിയെ ന്യായീകരിച്ചു കൊണ്ടുള്ള മോഹന്‍ലാലിന്‍റെ വിശദീകരണം കുറ്റസമ്മതമാണ്. മമ്മൂട്ടി എന്തോ തെറ്റു ചെയ്തിട്ടുണ്ടെന്ന ധ്വനി മോഹന്‍ലാലിന്‍റെ പ്രസ്താവനയിലുണ്ട്”.

- സുകുമാര്‍ അഴീക്കോട്

PRO
PRO
“ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പാകാതിരിക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. പദ്ധതിക്കെതിരെ ആരെല്ലാമോ പ്രവര്‍ത്തിയ്ക്കുന്നുണ്‌ട്. നിലവില്‍ പദ്ധതി വിദഗ്ദ്ധസമിതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ പദ്ധതിക്ക് അനുമതി നല്‍കാനാവില്ലെന്ന ജയറാം രമേശിന്‍റെ നിലപാട് ശരിയല്ല. സമിതിയെ മന്ത്രി സ്വാധീനിയ്ക്കുന്നുണ്‌ടെന്നത്‌ ഇതില്‍ നിന്ന്‌ വ്യക്തമാണ്‌. വേണ്ടിവന്നാല്‍ ഇക്കാര്യം തെളിയിക്കും. വനംമന്ത്രി ജയറം രമേശിനെ ഇക്കാര്യത്തില്‍ വെല്ലുവിളിക്കുകയാണ്”.

- എ കെ ബാലന്‍ വൈദ്യുത മന്ത്രി

PRO
PRO
“എല്‍ ഡി എഫ് സര്‍ക്കാര്‍ എന്നോടു സ്വീകരിക്കുന്ന നിലപാടു കാണുമ്പോള്‍ മരണാനന്തരം ലഭിക്കേണ്ട ആചാരവെടി പോലും നിഷേധിക്കപ്പെടുമോ എന്ന ഭീതിയാണുള്ളത്”.

- എം പി വീരേന്ദ്രകുമാര്‍

PRO
PRO
“മലയാള ടെലിവിഷന്‍ ചാനലുകളുടെ ചരിത്രബോധം ദയനീയമാണ്. ചാനലുകളിലെ കുട്ടി സ്രാങ്കുകള്‍ പോലുള്ളവരുടെ ചരിത്രബോധത്തെക്കുറിച്ചൊന്നും പറയാനാവില്ല. രാവിലെ തുടങ്ങി രാത്രി അവസാനിക്കുന്നതാണ് അവരുടെ ചരിത്രബോധം”.

- സക്കറിയ

PRO
“ഒരു സൂപ്പര്‍ താരത്തിന്‍റെ കൈയിലെ കളിപ്പാവയാണ് ഉണ്ണിക്കൃഷ്ണന്‍. സൂപ്പര്‍ താരത്തിന്‍റെ നാവ് എന്ന് വിശേഷിപ്പിക്കാം. സൂപ്പര്‍ താരത്തിന് ഉണ്ണിക്കൃഷ്ണന്‍ സംസാരിക്കുന്നതു പോലെ പരസ്യമായി തിലകനെതിരെ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. അങ്ങനെ സംസാരിച്ചാല്‍ പൊതുജനമധ്യത്തില്‍ താരപരിവേഷം തകര്‍ന്നു പോകും. അതിനാല്‍ ചീത്ത പറയാനായി ഉണ്ണിക്കൃഷ്ണന്‍‌മാരെ നിയോഗിക്കുന്നു”.

- തിലകന്‍

PRO
PRO
“തികച്ചും സാങ്കല്പികമായ പ്രശ്നങ്ങള്‍ നിര്‍മ്മിച്ച് അതിനുമേല്‍ സംവാദമുണ്ടാക്കുക, അതിനോടു കലഹിക്കുക, അജ്ഞാത ശത്രുക്കളെയുണ്ടാക്കുക ഇതൊക്കെയാണു തിലകന്‍ പ്രശ്നത്തില്‍ സംഭവിക്കുന്നത്. വ്യക്തിപരമായി എനിക്കെതിരെ അനവധി ആരോപണങ്ങള്‍ അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. അതു സീരിയസായി ഞാനെടുത്തിട്ടില്ല. അദ്ദേഹത്തോട് എനിക്കൊരു വിരോധവുമില്ല.”

WEBDUNIA|
ഇത്തവണത്തെ ആഴ്ചമേളയില്‍ സാംസ്കാരിക നായകന്‍ സുകുമാര്‍ അഴീക്കോട്, നടന്‍ തിലകന്‍, ഫെഫ്ക സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍, വൈദ്യുതമന്ത്രി എ കെ ബാലന്‍, സാഹിത്യകാരന്‍ സക്കറിയ എന്നിവര്‍ പങ്കെടുക്കുന്നു.

- ബി ഉണ്ണിക്കൃഷ്ണന്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :