മേയ് ദിനം

WEBDUNIA|
ഈ സംഭവം ലോകവ്യാപകമായ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് വഴിവച്ചു. റഷ്യ, ഫ്രാന്‍സ്, ഇംഗ്ളണ്ട്, സ്പെയിന്‍, ഇറ്റലി എന്നിവിടങ്ങളിലെ തൊഴിലാളികള്‍ സംഘടിച്ച് 1890 മേയ് ഒന്നു മുതല്‍ ജോലിസമയം എട്ട് മണിക്കൂര്‍ ആയിരിക്കുമെന്ന് തീരുമാനിച്ചു. അതിന് അമേരിക്ക ഫെഡറേഷന്‍ ഓഫ് ലേബര്‍ ഉറപ്പ് നല്‍കി. ഇതിന്‍റെ പിറ്റേ കൊല്ലമാണ് മേയ് ദിനാഘോഷങ്ങള്‍ നടന്നത്.

റഷ്യയില്‍, പിന്നീട് ബ്രസീല്‍, അയര്‍ലന്‍റ് എന്നിവിടങ്ങളിലും മേയ് ദിനം ആഘോഷിച്ചു. ഇന്ത്യയില്‍ 1927 ലാണ് മേയ് ഒന്ന് തൊഴിലാളി ദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്.

ജര്‍മ്മനിയില്‍ മേയ് ദിനം രക്തപങ്കിലമായ മേയ് എന്നാണ് അറിയപ്പെടുന്നത്. ചിക്കാഗോ സംഭവം നടന്ന് 43 വര്‍ഷങ്ങള്‍ക്ക് ശേഷം 1929 ല്‍ തൊഴിലാളി ചായ് വുള്ള സോഷ്യല്‍ ഡെമോക്രാറ്റ് സര്‍ക്കാര്‍ അവിടത്തെ മെയ് ദിന റാലി നിരോധിച്ചു.

നിരോധനം ലംഘിച്ചു നടന്ന റാലിക്കു നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ 32 തൊഴിലാളികള്‍ മരിക്കുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ അവിടെ ഭരണത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയും പ്രകടനം നടത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും രണ്ട് ചേരികളിലായി.

ജോലി സമയം കുറയ്ക്കണമെന്ന ചിന്ത 1886 ന് വളരെ മുമ്പ് തന്നെ സജീവമായിരുന്നു. ഇംഗ്ളീഷ് സാമൂഹിക ചിന്തകനായ റോബര്‍ട്ട് ഓവന്‍ 1810 ല്‍ ജോലി സമയം പത്ത് മണിക്കൂര്‍ ആക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഇംഗ്ളണ്ടില്‍ പരക്കെ അംഗീകരിക്കപ്പെട്ടില്ല.

1847 ല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രം ജോലി സമയം പത്തുമണിക്കൂറാക്കി കുറച്ചു. എട്ട് മണിക്കൂര്‍ ജോലി സമയം എന്ന ആവശ്യം ആദ്യമുയര്‍ത്തിയത് കാള്‍ മാര്‍ക്സായിരുന്നു. 1866 ല്‍ ബാള്‍ട്ടിമൂറില്‍ നടന്ന ജനറല്‍ കോണ്‍ഗ്രസ് ഓഫ് ചേംബറില്‍ അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചു.

അമേരിക്കന്‍ യൂണിയനിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ നിയമം നടപ്പാക്കണമെന്നായിരുന്നു മാര്‍ക്സിന്‍റെ ആവശ്യം. ഫ്രഞ്ച് വിപ്ളവത്തിനു ശേഷം ഫ്രാന്‍സില്‍ ജോലിസമയം പന്ത്രണ്ട് മണിക്കൂറായി കുറച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :