കാറുകളുടെ കളിത്തോഴന്‍ - ഫോര്‍ഡ്

WEBDUNIA|
1931ല്‍ മോഡല്‍ എ വിജയചരിത്രം ആവര്‍ത്തിച്ചു. കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്ന് കാര്‍ നിര്‍മ്മാണത്തിനാവശ്യമായ പ്ളാസ്റ്റിക്കും മറ്റ് അസംസ്കൃത വസ്തുക്കളും നിര്‍മ്മിക്കാനുള്ള പരീക്ഷണങ്ങളും വിജയം കണ്ടു.

വ്യാവസായിക രംഗത്തു മാത്രമല്ല ഫോഡിന്‍റെ പ്രവൃത്തി വിജയങ്ങള്‍. 1919ല്‍ ദ ഡര്‍ബോണ്‍ ഇന്‍റിപെന്‍റന്‍റ് എന്ന പത്രം തുടങ്ങി. ഹിറ്റ്ലറുടെ ജൂത വിരോധത്തിന് അനുകൂല നിലപാടായിരുന്നു ഫോഡിന്‍റേത്.

ഹിറ്റ്ലര്‍ക്ക് യന്ത്രസഹായങ്ങളും ഫോഡ് നല്‍കിയതായി ചരിത്രം. 1938ല്‍ ദ് ഗ്രാന്‍റ് ക്രോസ് ഓഫ് ദ ഓദര്‍ ഓഫ് ദ ജര്‍മ്മന്‍ ഈഗിള്‍ പുരസ്കാരം ഹിറ്റ്ലര്‍ നല്‍കിയത് ഒരര്‍ത്ഥത്തില്‍ ഉപകാര സ്മരണയായിരുന്നു. ഈ പുരസ്കാരം നേടുന്ന ആദ്യ അമേരിക്കക്കാരനാണ് ഫോഡ്.

തൊഴിലാളികളോട് അനുകൂല നിലപാട് സ്വീകരിച്ച ഫോഡ് അഞ്ചു ദിവസം 40 മണിക്കൂര്‍ ജോലി സമയം എന്ന തൊഴില്‍ ക്രമം 1926ല്‍ തന്‍റെ കന്പനിയില്‍ നടപ്പാക്കി ഫോഡ് മറ്റുള്ളവര്‍ക്ക് മാതൃകയായി.

1945ല്‍ റൂസ് വെല്‍റ്റ് ഫെഡറല്‍ ബാലറ്റിലൂടെ അധികാരമേറ്റപ്പോഴേക്കും ഫോഡ് കന്പനിയില്‍ നിന്ന് പിന്‍വാങ്ങി. ഫോഡിന്‍റെ ചെറുമകന്‍ ഹെന്‍ട്രി ഫോഡ് രണ്ടാമന്‍ അപ്പോഴേക്കും കന്പനിയെ നിയന്ത്രിക്കാന്‍ പ്രാപ്തനായിരുന്നു.

1936ല്‍ തുടങ്ങിയ ഫോഡ് ഫൗണ്ടേഷന്‍ ഇന്ന് ലോകം മുഴുവനുമുള്ള സേവന സംഘടനയാണ്. ഹോട്ടല്‍ വ്യവസായ രംഗത്തും ഫോഡിന്‍റെ പേരുകളുണ്ട്.

1947 ഏപ്രില്‍ ഏഴിന് ഫോഡ് മരണത്തിലേക്ക് നടന്നു കയറുന്പോള്‍ പൂര്‍ണ സംതൃപ്തനായിരുന്നു. ലോകം മുഴുവന്‍ വളര്‍ന്നു വികസിച്ച ഫോഡ് മോട്ടോര്‍ കന്പനിയെന്ന മഹാ സാമ്രാജ്യം ഒരു ചെറിയ സ്വപ്നമായിരുന്നില്ലല്ലോ?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :