കാട്ടുഞാവല്‍പ്പഴങ്ങള്‍ കൊഴിഞ്ഞു

ബിജു ഗോപിനാഥന്‍

a Scene from Bergman
FILEFILE
പുറമേ നിന്നു കാണുന്നവര്‍ക്ക് കുത്തഴിഞ്ഞത് എന്നു തോന്നുന്ന വ്യക്തിജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. അഞ്ചു വിവാഹം കഴിച്ചിട്ടുണ്ട് ബര്‍ഗ്‌മാന്‍. അതില്‍ എട്ടു മക്കളുമുണ്ട്. എന്തു കൊണ്ട് ഇത്രയധികം വിവാഹമോചനങ്ങള്‍ അദ്ദേഹത്തിന്‍റെ ജീവിതത്തിലുണ്ടായി എന്നതിന് വ്യക്തമായ കാരണങ്ങള്‍ ‘മാജിക് ലാന്‍റേണ്‍’ എന്ന തന്‍റെ ആത്മകഥയില്‍ അദ്ദേഹം നിരത്തുന്നുണ്ട്.

തന്‍റെ ഭാര്യമാരായിരുന്ന എല്ലാവരെയും അതിതീവ്രമായാണ് ബെര്‍ഗ്‌മാന്‍ സ്നേഹിച്ചിരുന്നത്. വിവാഹമോചനത്തിന് ശേഷവും അവരോടുള്ള പ്രണയം ആ മനുഷ്യന്‍ മനസില്‍ സൂക്ഷിച്ചു. പ്രണയത്തിന്‍റെ കടും നിറങ്ങള്‍ ബെര്‍ഗ്‌മാന്‍റെ സിനിമകളില്‍ നിറയുന്നതിന്‍റെ കാരണവും മറ്റൊന്നല്ല. ജീവിതവും സിനിമയും തമ്മില്‍ ഇഴപിരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

1918ല്‍ സ്വീഡനിലെ ഒരു കുലീന കുടുംബത്തിലാണ് ഇംഗ്‌മര്‍ ബര്‍‌ഗ്‌മാന്‍ ജനിച്ചത്. 1944ല്‍ ഹെല്‍‌സിംഗ്‌ബെര്‍ഗ് സിറ്റി തിയേറ്ററില്‍ നാടകസംവിധായകനായി. 1946ല്‍ ക്രൈസിസ് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് അദ്ദേഹം സിനിമാരംഗത്തേക്കു വരുന്നത്. അതിനു മുന്‍പ് ‘ഫ്രെന്‍‌സി’ എന്ന സിനിമയ്ക്ക് ബര്‍ഗ്‌മാന്‍ തിരക്കഥയെഴുതിയിട്ടുണ്ട്.
A scene from Bergman
FILEFILE


സിനിമ കൊണ്ട് കാവ്യങ്ങള്‍ രചിച്ച സംവിധായകനായിരുന്നു ഇംഗ്‌മര്‍ ബര്‍ഗ്‌മാന്‍. ഫണ്ണി ആന്‍റ്‌ അലക്സാണ്ടര്‍ എന്ന ചിത്രം തന്നെ ഉദാഹരണം. തന്‍റെ കുട്ടിക്കാലം ഭാവനയില്‍ പുനഃസൃഷ്‌ടിക്കുകയായിരുന്നു അദ്ദേഹം ആ സിനിമയിലൂടെ ചെയ്തത്. സ്നേഹം, മരണം, ദൈവം എന്നീ വിഷയങ്ങളിലേക്ക് അദ്ദേഹത്തിന്‍റെ സിനിമകള്‍ അഗാധമായി ആഴ്ന്നിറങ്ങി.

ബര്‍ഗ്‌മാന്‍റെ അവസാനകാലം അദ്ദേഹം ചെലവഴിച്ചത് ടി വി ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയും നോവലുകള്‍ രചിച്ചുമാണ്. ലോകസിനിമയില്‍ ബര്‍ഗ്‌മാന്‍റെ ഭരണകാലം അവസാനിച്ചിരിക്കുന്നു എന്ന് പറയുക വയ്യ. കാരണം, അദ്ദേഹം സൃഷ്‌ടിച്ച ചലച്ചിത്ര ഇതിഹാസങ്ങള്‍ അമൂല്യ രത്നങ്ങളായി പ്രഭ ചൊരിഞ്ഞു നില്‍ക്കും; എക്കാലവും.


WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :