ഈഫലിന്‍റെ ശില്പിയായ ഈഫല്‍

WEBDUNIA|
ഏകദേശം മൂന്നൂറു മീറ്റര്‍ നീളമുള്ള ഈ ഗോപുരത്തിന് 7,000 ടണ്‍ ഭാരമുണ്ട്. 40 വര്‍ഷത്തേയ്ക്ക് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരമായി ഈഫല്‍ ടവര്‍ നിലകൊണ്ടു.

ടവര്‍ തുരുന്പെടുക്കുന്നതില്‍ നിന്ന് രക്ഷിക്കുന്നതിനായി ഓരോ ഏഴു വര്‍ഷം കൂടുന്പോഴും 50 ടണ്‍ പേയിന്‍റ് വേണ്ടി വരുന്നു.

ഈഫല്‍ ടവറില്‍ ആദ്യം 20 വര്‍ഷത്തോളം അനുമതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ വാര്‍ത്താവിനിമയ രംഗത്ത് ഈഫല്‍ ടവറിന്‍റെ പ്രയോജനം മനസ്സിലാക്കിയ അധികൃതര്‍ അനുമതി നീട്ടി നല്‍കുകയായിരുന്നു.

1903 ല്‍ ന്യൂയോര്‍ക്കിലെ ക്രിസ്ലര്‍ ബില്‍ഡിംഗ് വരുന്നത് വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ ഗോപുരം ഈഫല്‍ ടവര്‍ തന്നെയായിരുന്നു.

1956 ജനുവരി മൂന്നിന് ഗോപുരത്തിന്‍റെ മുകള്‍ഭാഗത്ത് തീ പടര്‍ന്നു പിടിക്കുകയും മുകള്‍ഭാഗം നശിക്കുകയും ചെയ്തു. 1959ല്‍ ഗോപുരത്തിന്‍റെ ഏറ്റവും മുകളില്‍ റേഡിയോ ആന്‍റിന ഘടിപ്പിക്കുകയുണ്ടായി.

2000 ല്‍ ഗോപുരത്തില്‍ സേര്‍ച്ച് ലൈറ്റ് ഘടിപ്പിച്ചു. അന്നു മുതല്‍ രാത്രി പ്രകാശ പ്രദര്‍ശനം നടത്തുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :