ഇന്ന് ദേശീയ വര്‍ത്തമാനപത്ര ദിനം

ടി ശശി മോഹന്‍

WD
അച്ചടിച്ച് പുറത്തിറങ്ങുന്ന പത്രങ്ങളും ഇന്ന് ഇന്‍റര്‍നെറ്റില്‍ അതേപടി പേജുകളായി വായിക്കാന്‍ കഴിയും. ഇന്ന് ഇന്ത്യന്‍ ഭാഷയില്‍ ഇറങ്ങുന്ന മിക്ക വൃത്താന്ത പത്രങ്ങളും ഓണ്‍ലൈനില്‍ വായിക്കാനാവും. ഇതുകൊണ്ട് വാക്കുകളുടെ ശക്തിയും ദൃശ്യങ്ങളുടെ ശക്തിയും ഒരുമിപ്പിച്ച് അവതരിപ്പിക്കാന്‍ പത്രങ്ങള്‍ക്ക് കഴിയുന്നു.

വര്‍ത്തമാനപത്രം വര്‍ത്തമാന കാലത്തു തന്നെ (റിയല്‍ ടൈം) അവതരിപ്പിക്കാന്‍ പത്രങ്ങള്‍ക്ക് സാധിക്കുന്നു. ഇന്ന് പത്രവും ടെലിവിഷനും സമന്വയിക്കുന്ന ഒരു കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് പത്രങ്ങള്‍. ബ്രോഡ്ബാന്‍ഡ് ബന്ധം സ്ഥാപിച്ചുകഴിഞ്ഞാല്‍ ഇത് വളരെ നിസ്സാരമായി സാധിക്കാവുന്നതേയുള്ളു.

ഇന്ത്യയില്‍ ഏതാണ്ട് പതിനഞ്ച് കോടിയിലേറെ പേര്‍ ദിനപത്രം വായിക്കുന്നു എന്നാണ് കണക്ക്. അമേരിക്കയില്‍ 9.7 കോടിയും ജര്‍മ്മനിയില്‍ 4.8 കോടിയുമാണ് പത്രവായനക്കാര്‍. ഇന്ത്യയില്‍ ടിവിയും ഇന്‍റര്‍നെറ്റും വളരെ പ്രചാരം നേടിയിട്ടും പത്രവായനക്കാരുടെ എണ്ണം കൂടിവരികയാണ്. പത്രങ്ങളിലെ പരസ്യം ഇക്കൊല്ലം 15 ശതമാനം വര്‍ദ്ധിക്കുമെന്നാണ് സൂചന.

നവസാക്ഷരര്‍ ഓരോ കൊല്ലവും കൂടിവരുന്നതായിരിക്കാം ഇന്ത്യയില്‍ പത്രവായനക്കാരുടെ എണ്ണം കൂടാനുള്ള ഒരു പ്രധാന കാരണം. പാശ്ചാത്യ രാജ്യങ്ങളില്‍ ജനസംഖ്യയുടേയും നവസാക്ഷരതയുടേയും കാര്യത്തില്‍ ഒരു സ്ഥിരസ്ഥിതി ഉണ്ടായതുകൊണ്ട് വര്‍ദ്ധന കാര്യമായി ഉണ്ടാവാനിടയില്ല.

കേരളത്തില്‍ പത്രങ്ങളുടെ പ്രചാരം മത്സരിച്ച് കൂടുകയാണ്. മലയാള മനോരമയും മാതൃഭൂമിയും മത്സര ഓട്ടത്തില്‍ മുന്‍‌പന്തിയിലാണ്. ഈ വമ്പന്‍‌മാര്‍ക്ക് പിന്നില്‍ പുതിയ പുതിയ ചെറിയ ചെറിയ ഓട്ടക്കാര്‍ വന്നു പോവുകയും ചെയ്യുന്നു.

പത്രങ്ങളുടെ വാര്‍ത്താ അവതരണത്തിന്‍റെ കാര്യത്തില്‍ പക്ഷെ, ചില പാളിച്ചകള്‍ വരുന്നുണ്ട് എന്ന് സമ്മതിച്ചേ പറ്റു. പത്രപ്രവര്‍ത്തനത്തിലും പത്ര പ്രസാധനത്തിലും പുലര്‍ത്തേണ്ട ധാര്‍മ്മികതയും ഔചിത്യവും അടുത്ത കാലത്തായി ക്ഷയോന്‍‌മുഖമായിട്ടാണ് കാണുന്നത്.
T SASI MOHAN| Last Modified ചൊവ്വ, 29 ജനുവരി 2008 (09:50 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :