ആവശ്യമുണ്ട്:ഇന്ത്യന്‍ സേനയില്‍ 11000 ഓഫീസര്‍മാരെ

അനില്‍ ഫിലിപ്പ്

WDWD
എന്‍‌സി‌ഇ‌ആര്‍‌ടി കരിക്കുലത്തില്‍ സേനയുമായി ബന്ധപ്പെട്ട പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്നതു സംബന്ധിച്ച് മാനവിക വിഭവശേഷി മന്ത്രാലയവുമായി ചര്‍ച്ച നടത്തിവരികയാണ്. VIII മുതല്‍ XII വരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളില്‍, കുട്ടികള്‍ക്ക് പ്രചോദനപരവും യാഥാര്‍ത്ഥത്തില്‍ സംഭവിച്ചതുമായ കഥകള്‍ ഉള്‍പ്പെടുത്തുക.

ഇന്ത്യന്‍ വ്യോമസേനയിലെ ഫ്ലൈയിംഗ് ഓഫീസര്‍ അനില്‍ കുമാറിന്‍റെ ഹൃദസ്പര്‍ശിയായ കഥ മഹാരാഷ്ട്രാ സ്റ്റേറ്റ് ബോര്‍ഡിന്‍റെ ക്ലാസ്സ് Xലെ ഇംഗ്ലീഷ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വ്യോമസേനയില്‍ പൈലറ്റ് ആയി കമ്മീഷന്‍ ചെയ്യപ്പെട്ട കുമാര്‍ ഒരു റോഡ് അപകടത്തെ തുടര്‍ന്ന് കഴുത്തിനു താഴേക്കു പൂര്‍ണ്ണമായും തളര്‍ന്നു കിടപ്പിലാകുകയായിരുന്നു. എന്നാല്‍ ജീവിതത്തോട് പരാജയം സമ്മതിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ പുനഃപരിശോധിക്കുന്നത് കൂടുതല്‍ യുവാക്കളെയും യുവതികളെയും സേനയിലേക്ക് ആകര്‍ഷിക്കുമെന്ന് ജനറല്‍ തോമസ് മാത്യു പ്രത്യാശ പ്രകടിപ്പിച്ചു. ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ഡ് ഓഫീസര്‍മാരെ പിന്നീട് സിവിലിയന്‍ തസ്തികകളിലേക്കു മാറ്റുന്നതു സംബന്ധിച്ച വിഷയവും ചര്‍ച്ചയിലുണ്ട്.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :