ശശീന്ദ്രന്റെ പിൻഗാമി ആകാൻ തോമസ് ചാണ്ടി യോഗ്യനോ?

എ കെ ശശീന്ദ്രൻ പുറത്ത്, തോമസ് ചാണ്ടി അകത്ത്

aparna shaji| Last Modified ചൊവ്വ, 28 മാര്‍ച്ച് 2017 (15:04 IST)
ലൈംഗിക ചുവയുള്ള ഫോൺ സംഭാഷണം പുറത്തായതിനെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ച എ കെ ശശീന്ദ്രന്റെ പിൻഗാമി ആകുന്നത് കുട്ടനാട് എം എൽ എ തോമസ് ഐസക്. എൻ സി പിയുടെ സംസ്ഥാന നേതൃയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമായിരിക്കുകയാണ്. മന്ത്രിയാകാൻ കച്ചകെട്ടിയിറങ്ങിയ തോമസിന് പിന്തുണ അറിയിച്ച് ശശീന്ദ്രനും രംഗത്ത് തന്നെയുണ്ട്.

മൂന്നാമത്തെ പ്രാവശ്യമാണ് താന്‍ എം.എല്‍.എ ആകുന്നത്. ഗള്‍ഫിലും ഇവിടെയുമായി വന്നുംപോയുമാണ് കാര്യങ്ങള്‍ നടത്തുന്നത്. ഒരു പെട്ടിയും തൂക്കി ഗള്‍ഫിലേക്ക് പോയ താൻ അവിടെ ഒരു സ്കൂൾ തുടങ്ങി അത് നല്ല രീതിയിൽ നടത്തുകയാണെന്നും തോമസ് മാധ്യമ പ്രവർത്തകരോട് വ്യക്താമാക്കിയിരുന്നു. ഇത്രയൊക്കെ ചെയ്യുന്ന തനിയ്ക്ക് ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുക എന്നത് വലിയ കാര്യമല്ലെന്നും ചാണ്ടി പറയുന്നു.

രണ്ട് എംഎല്‍മാര്‍ മാത്രമുള്ള എന്‍സിപിക്ക് ശശീന്ദ്രന് ശേഷം തോമസ് ചാണ്ടിയെന്നല്ലാതെ മറ്റൊരു പേരില്ല. അതിനാല്‍ തോമസ് ചാണ്ടി തന്നെ എന്‍സിപി മന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഏതായാലും ശശീന്ദ്രൻ ഭരിച്ചിരുന്ന വകുപ്പ് തോമസ് ചാണ്ടിയുടെ കൈകൾ എത്തുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് വരാൻ പോകുന്നതെന്ന് കണ്ടറിയാം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :