Top Google Searches of Indian users in 2024: ഈ വര്‍ഷം ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്

Air Quality Index (AQI) എന്ന കീവേര്‍ഡും ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞു

AQI - 2024
രേണുക വേണു| Last Modified വെള്ളി, 20 ഡിസം‌ബര്‍ 2024 (10:05 IST)
AQI - 2024

Top Google Searches of Indian Users in 2024: ഗൂഗിളിന്റെ സഹായമില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മനുഷ്യര്‍ എത്തി. എന്ത് സംശയമുണ്ടെങ്കിലും ഗൂഗിളിലായിരിക്കും നമ്മള്‍ ആദ്യം പരതി നോക്കുക. 2024 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ പരതിയത് എന്താണെന്നു നോക്കാം:

'Heat' എന്ന വാക്കാണ് 2024 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും തിരഞ്ഞത്. മേയ് അവസാനത്തോടെ രാജ്യത്ത് ശക്തമായ ചൂട് അനുഭവപ്പെട്ടു. പല സംസ്ഥാനങ്ങളിലും ഉഷ്ണ തരംഗം വരെ ഉണ്ടായി. ഈ സമയത്താണ് 'Heat' എന്ന കീവേര്‍ഡ് ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞത്.

Air Quality Index (AQI) എന്ന കീവേര്‍ഡും ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞു. നോര്‍ത്ത് ഇന്ത്യയിലും രാജ്യ തലസ്ഥാനത്തും വായു മലിനീകരണം വലിയ പ്രതിസന്ധിയായി. വായു നിലവാരം പലയിടത്തും അപകടകരമായ രീതിയില്‍ കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വായു നിലവാരത്തെ കുറിച്ച് ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞത്.

Loksabha Election 2024 ആണ് ഇന്ത്യക്കാര്‍ ഈ വര്‍ഷം സെര്‍ച്ച് ചെയ്ത മറ്റൊരു പ്രധാനപ്പെട്ട കീവേര്‍ഡ്. എങ്ങനെ വോട്ട് ചെയ്യണം, തിരഞ്ഞെടുപ്പ് ഫലം എന്നിവയൊക്കെ ആയി ബന്ധപ്പെട്ടാണ് Loksabha Election 2024 എന്ന കീവേര്‍ഡ് വ്യാപകമായി സെര്‍ച്ച് ചെയ്യപ്പെട്ടത്.

Israel - Palestine യുദ്ധവുമായി ബന്ധപ്പെട്ട് 'All Eyes on Rafah' എന്ന കീവേര്‍ഡും 2024 ല്‍ ഇന്ത്യക്കാര്‍ വ്യാപകമായി സെര്‍ച്ച് ചെയ്തു.

'Near Me' കീവേര്‍ഡും 2024 ല്‍ ഇന്ത്യക്കാര്‍ കൂടുതലായി സെര്‍ച്ച് ചെയ്താണ്. ഏറ്റവും അടുത്തുള്ള വായു നിലവാരം, ഏറ്റവും അടുത്തുള്ള ഓണം സദ്യ, ഏറ്റവും അടുത്തുള്ള സ്‌പോര്‍ട്‌സ് ബാര്‍, ഏറ്റവും അടുത്തുള്ള നല്ല ബേക്കറി എന്നിവയ്ക്കു വേണ്ടിയാണ് 'Near Me' കീവേര്‍ഡ് ഇന്ത്യക്കാര്‍ ഉപയോഗിച്ചത്.

വിനേഷ് ഫോഗട്ട്, നിതീഷ് കുമാര്‍, ചിരാഗ് പസ്വാന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് 2024 ല്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ഇന്ത്യക്കാര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :