തിരുവനന്തപുരം|
Last Modified വെള്ളി, 16 മെയ് 2014 (08:49 IST)
പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ഫാക്ടറാകുന്നത് മോഡി തരംഗമോ രാഹുല്‍ തരംഗമോ അല്ല, സോഷ്യല്‍ മീഡിയ തരംഗമാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ് എന്നിവ വോട്ടര്‍മാരെ സ്വാധീനിക്കുന്നതില്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പാണിത്. ഇന്ത്യയിലെ ആകെയുള്ള വോട്ടര്‍മാരില്‍ 10% ആദ്യമായി വോട്ട് ചെയ്യുന്നവരാണ്. ഇവരില്‍ യുവജനങ്ങളില്‍ ഭൂരിഭാഗവും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. അതുകൊണ്ട് തന്നെ ഇവയില്‍ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളും നിര്‍ണായകമാണ്.
അതുകൊണ്ടുതന്നെ ഈ ജനവിഭാഗത്തെ സ്വാധീനിക്കാന്‍ സോഷ്യല്‍ മീഡിയയെക്കാള്‍ പറ്റിയൊരു മാധ്യമമില്ല. ഏതു പാര്‍ട്ടിയായാലും സ്ഥാനാര്‍ഥിയായാലും കൊടി തോരണങ്ങളും ബാനറുകളും ഫ്ളെക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലും വളരെയേറെ ശ്രദ്ധിച്ചും പ്രാധാന്യം കൊടുത്തുമാണ് സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പരസ്യ ചെലവ് ആകമാനം 4,000 - 5,000 വരെയാണെന്നും ഡിജിറ്റല്‍ മാധ്യമങ്ങളിലെ പ്രചാരണത്തിന് 400 - 500 കോടി രൂപയോളം ചെലവഴിച്ചതായും അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസ്സോചെം) അടുത്തിടെ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം പ്രചാരണത്തില്‍ പരസ്യത്തിനു മാത്രമായി 30% തുക ചെലവഴിക്കുന്നു. ഇതില്‍ 15 - 20% വരെ ഡിജിറ്റല്‍ പ്രചരണത്തിനാണ് ഉപയോഗിക്കുന്നത്. ദേശീയ പാര്‍ട്ടികള്‍ മാത്രമല്ല, പ്രാദേശിക പാര്‍ട്ടികളും ഡിജിറ്റല്‍ പ്രചാരണത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ട്.
ഗെയിമുകള്‍, പോസ്റ്ററുകള്‍, ആപ്ളിക്കേഷനുകള്‍ തുടങ്ങി പ്രധാനപ്പെട്ട നേതാക്കളെ സംബന്ധിച്ച് ഏതൊക്കെ രീതിയില്‍ ഡിജിറ്റലായി പ്രചാരണം നടത്താന്‍ കഴിയുമോ ആ വഴിയിലൂടെയെല്ലാം പാര്‍ട്ടികള്‍ സോഷ്യല്‍ മീഡിയയിലെത്തി. കൂടാതെ ഗൂഗിള്‍, ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ കമ്പനികള്‍ ഈ വര്‍ഷത്തെ വരുമാന വര്‍ധനവിന്റെ പ്രധാനപ്പെട്ട ഭാഗമായി ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നു. തെരഞ്ഞെടുപ്പിന്റെ തല്‍സമയ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാനായി ഗൂഗിള്‍ പ്രത്യേക വെബ്സൈറ്റ് പോലും തയാറാക്കിയിട്ടുണ്ട്.
കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ലീഡ് നിലയും വിജയിച്ചവരെയും അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ: //elections.webdunia.com/kerala-loksabha-election-results-2014.htm