യുദ്ധം കനക്കുന്നു, ഗാസയില്‍ രാത്രി മുഴുവന്‍ ഇസ്രായേലിന്റെ വ്യോമാക്രമണം

അഭിറാം മനോഹർ| Last Modified ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (14:23 IST)
ഇസ്രായേല്‍ ഹമാസ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രായേലികള്‍ക്കും 700 ഗാസ നിവാസികള്‍ക്കും ഇതുവരെ ജീവന്‍ നഷ്ടമായെന്നാണ് കണക്ക്. ഇന്നലെ ഗാസയില്‍ രാത്രി മുഴുവനും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ഹമാസിന്റെ 1290 കേന്ദ്രങ്ങളില്‍ ബോംബ് ഇട്ടതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. 30 ലേറെ ഇസ്രായേല്‍ പൗരന്മാര്‍ ബന്ദികളാണെന്ന കാര്യം ഇസ്രായേല്‍ സ്ഥിരീകരിച്ചു.

അതേസമയം ലബനന്‍ അതിര്‍ത്തിയിലും ഏറ്റുമുട്ടല്‍ രൂക്ഷമായിട്ടുണ്ട്. ഇസ്രായേല്‍ ആക്രമണത്തില്‍ ഹിസ്ബുല്ലയുടെ 7 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ നിലവില്‍ ബന്ദികളായ ഇസ്രായേല്‍ പൗരന്മാരെ പരസ്യമായി കൊലചെയ്യുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി. ഇതിനിടെ 11 അമേരിക്കന്‍ പൗരന്മാര്‍ ഹമാസ് അക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. അക്രമത്തെ ശക്തമായി അപലപിച്ച ബൈഡന്‍ അമേരിക്ക ഇസ്രായേലിന് ഒപ്പമാണെന്നും എന്ത് വിധ സഹായവും ഇസ്രായേലിന് ലഭ്യമാക്കുമെന്നും അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :