വരാനിരിക്കുന്നത് കുടിവെള്ളത്തിന് വിലയേറും കാലം; 255 ജില്ലകൾ വരളും, കേന്ദ്ര സർക്കാരിന്റെ കണക്ക് പുറത്ത്

ഡല്‍ഹിയിലെ അതീവ സമ്പന്നരുടെ ഇടമായ എന്‍ഡിഎംസി സോണ്‍, ഗാസിയാബാദ്, നോയിഡ, ഫരീദാബാദ് എന്നീ നഗരങ്ങളും ജലദൗര്‍ലഭ്യത്തെ അഭിമുഖീകരിക്കുകയാണ്.

Last Modified ബുധന്‍, 10 ജൂലൈ 2019 (15:47 IST)
കടുത്ത ജലക്ഷാമത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്നാണ് സൂചനകൾ. രാജ്യത്ത് 255 ജില്ലകളിലായി 756 നഗരപ്രദേശങ്ങളും, 4387 ഗ്രാമപ്രദേശങ്ങളും ജലദൗര്‍ലഭ്യം നേരിടുന്നു. തമിഴ്നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ നഗരങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഡല്‍ഹിയിലെ അതീവ സമ്പന്നരുടെ ഇടമായ എന്‍ഡിഎംസി സോണ്‍, ഗാസിയാബാദ്, നോയിഡ, ഫരീദാബാദ് എന്നീ നഗരങ്ങളും ജലദൗര്‍ലഭ്യത്തെ അഭിമുഖീകരിക്കുകയാണ്. ജലം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിനെക്കുറിച്ച് അടക്കം അവബോധം വളര്‍ത്തി, ദുരുപയോഗം കുറക്കുക എന്നതും റീസൈക്കിള്‍ ചെയ്യാനും റീയൂസ് ചെയ്യാനും ശ്രമിച്ച് ഇതിനെ നേരിടാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനായി രണ്ട് ഘട്ടങ്ങളിലായി പദ്ധതികള്‍ നടപ്പാക്കാനാണ് സംസ്ഥാനങ്ങളോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. മഴവെളള സംഭരണവും മലിനജലത്തില്‍ നിന്ന് ശുദ്ധജലം വേര്‍തിരിച്ചെടുക്കലും അടക്കമുളളതാണ് പദ്ധതികള്‍.

കേന്ദ്ര സംസ്ഥാന ഗ്രൗണ്ട് വാട്ടര്‍ എസ്റ്റിമേറ്റ് കമ്മിറ്റി നടത്തിയ പുതിയ പഠനങ്ങള്‍ പ്രകാരം കേരളത്തെ സ്ഥിതിയും ആശങ്കപ്പെടുത്തുന്നതാണ്. സംസ്ഥാനത്തെ ജലസുരക്ഷിത ബ്ലോക്കുകളുടെ എണ്ണം 131ല്‍ നിന്ന് 119 ആയി കുറഞ്ഞെന്നാണ് കണക്ക്. ജലത്തിന്‍റെ ഉപഭോഗം, അഥവാ ചെലവ് 70%ത്തില്‍ താഴെയുളള മേഖലകളെയാണ് ജലസുരക്ഷിത ബ്ലോക്കുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ജലലഭ്യതയും അവിടെ ജലത്തിന്റെ ചെലവ് 100%ത്തിനും മുകളിലുളള മേഖലകളെ
അതിചൂഷണ ബ്ലോക്കുകള്‍ എന്നും 70-90% വരെ ജലം ചെലവഴിക്കുന്ന മേഖലകളെ ഭാഗിക ഗുരുതര മേഖലകളെന്നും വിളിക്കുന്നു.

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ അതിചൂഷണ മേഖലയിലും ഇവിടുത്തെ മലമ്പുഴ, കാസര്‍കോട് ജില്ലയിലെ ബ്ലോക്കുകള്‍ എന്നിവ ഗുരുതര മേഖലയിലാണ്. ചിറ്റൂരില്‍ 2013ലെ ജലഉപയോഗം 100.90% ആയിരുന്നെങ്കില്‍ ഇപ്പോള്‍ 104.49%മാണ്. മലമ്പുഴയിലെ ജലഉപയോഗം 92.27%ത്തില്‍ നിന്നും 97.72% ആയും കാസര്‍കോട്ടേത് 90.52%ത്തില്‍ നിന്നും 97.72% ആയും ഉയര്‍ന്നു. വരും വര്‍ഷങ്ങളില്‍ ഇവയും അതിചൂഷണ ബ്ലോക്കുകളാകുമെന്നാണ് സൂചനകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :