ഷമി സന്ദേശയമയച്ചു; സ്‌ക്രീന്‍ഷോട്ട് സഹിതം പുറത്തുവിട്ട് യുവതി - തിരിച്ചടിച്ച് ആരാധകര്‍!

 mohammed shami , team india , cricket , woman , യുവതി , ഷമി , മുഹമ്മദ് ഷമി , സോഫിയ
മാഞ്ചസ്‌റ്റര്‍| Last Modified ചൊവ്വ, 9 ജൂലൈ 2019 (19:57 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ആരോപണവുമായി യുവതി രംഗത്ത്. ഷമി ഇന്‍‌സ്‌റ്റഗ്രാമിലൂടെ സന്ദേശം അയച്ചു എന്നാണ് എന്നു പേരുള്ള യുവതിയുടെ പരാതി.

ഷമി അയച്ച ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്തുവിട്ടാണ് യുവതി ആരോപണം ഉന്നയിച്ചത്. 1.4 മില്ല്യണ്‍ ഫോളോവേഴ്‌സ് ഉള്ള ഷമി തനിക്ക് എന്തിന് മെസ്സേജ് അയക്കണം എന്നാണ് സ്‌ക്രീന്‍ ഷോട്ടിനൊപ്പം യുവതി ചോദിക്കുന്നത്. ഇതിനുള്ള ഉത്തരം ആരെങ്കിലും പറഞ്ഞുതരണമെന്നും യുവതി പറയുന്നു.

അതേസമയം, യുവതിക്കെതിരെ ക്രിക്കറ്റ് പ്രേമികള്‍ അടക്കമുള്ളവര്‍ രംഗത്തുവന്നു. ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നതിനാല്‍ അതിവേഗം ശ്രദ്ധ നേടാനുള്ള ശ്രമമാണ് സോഫിയ നടത്തുന്നതെന്നും, ഗുഡ് ആഫ്റ്റര്‍നൂണ്‍ എന്ന സന്ദേശത്തില്‍ എന്ത് തെറ്റാണ് ഉള്ളതെന്നും ഇവര്‍ ചോദിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :