‘മോഡി‘യുടെ ഒരു മാസം; ജനപ്രിയതയും വെല്ലുവിളികളും

ഇര്‍ഷിത ഹസന്‍ ലോപ്പസ്| Last Updated: വ്യാഴം, 26 ജൂണ്‍ 2014 (16:52 IST)
2005 മുതല്‍ അനുമതി കാത്തുകിടന്നിരുന്ന സിക്കിമിലെ ജലവൈദ്യുത പദ്ധതി, കര്‍ണാടകയിലെ 120 കിലോമീറ്റര്‍ നീളുന്ന ആറു വരി ഹൈവേ, ചത്തീസ്ഗഡിലെ നാലു മില്യണ്‍ ഇരുമ്പയിര് ഖനന പദ്ധതി, 3500 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മൂന്നു പ്രമുഖ വൈദ്യുത പദ്ധതി എന്നിവയ്ക്കാണ് മോഡി സര്‍ക്കാര്‍ അനുമതി നല്‍കി. സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതികള്‍ വൈകരുതെന്നും റിസര്‍വ് ബാങ്ക് വായ്പ നല്‍കണമെന്നും  നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിര്‍മാണ പുരോഗതി വിലയിരുത്താന്‍ അതാത് മന്ത്രാലയങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
 
ഇതിനൊപ്പം പട്ടികജാതി / വര്‍ഗ വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന് ശക്തമായ നിയമം പാര്‍ലമെന്റിന്റെ ബജ്ജറ്റ് സെഷനില്‍ കൊണ്ടുവരാന്‍ മോഡി സര്‍ക്കാര്‍ നീക്കം തുടങ്ങി കഴിഞ്ഞു. ലോക്‍പാലിനെ നിയമിക്കാനുള്ള നീക്കം, കള്ളപ്പണം അന്വേഷിക്കാന്‍ പ്രത്യേക സംഘം എന്നിവയൊക്കെ ഒരു മാസത്തിനുള്ളില്‍ മോഡി സര്‍ക്കാര്‍ കൊണ്ട് വന്ന നേട്ടങ്ങളാണ്. 
 
എന്നാല്‍ വെല്ലുവിളികളും വിമര്‍ശനങ്ങളും ഇവയ്ക്കൊപ്പം മോഡി സര്‍ക്കാരിനെ പിന്തുടരുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആയുധനിര്‍മ്മാണ മേഖലയിലെ വിദേശ നിക്ഷേപമാണ്. ആയുധങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നതും ഒഴിവാക്കാനും ആയുധ നിര്‍മ്മാണം നടത്താനും തൊഴിലവസരം സൃഷ്ടിക്കാനും ഇത് ഉതകുമെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇത് പ്രതിരോധ മേഖലയില്‍ പ്രതികൂല ഫലമുണ്ടാക്കുമോയെന്ന ആശങ്ക ശക്തമാണ്. പാചകവാതക വിലയ്ക്ക് സമാന്തരമായി ഉണ്ടാകാവുന്ന അവശ്യസാധന വിലവര്‍ധനയാണ് മറ്റൊരു വെല്ലുവിളി. ജൂലൈയില്‍ ജനീവയില്‍ നടക്കുന്ന ലോക വ്യാപാര സംഘടനയുടെ ഉച്ചകോടിയില്‍ ഇന്ത്യക്ക് അനുകൂലമായി ഭക്‍ഷ്യസബ്‌സിഡിയില്‍ സ്ഥിരതയുണ്ടായാല്‍ ഒരു പരിധി വരെ വിലവര്‍ധന തടയാനാവും. അനുകൂലമായും പ്രതികൂലമായും വിമര്‍ശനം ഉയരുമ്പോള്‍ എല്ലാവരും ഒന്നിച്ച് സമ്മതിക്കുന്ന ഒരു കാര്യമുണ്ട്, മോഡി സര്‍ക്കാര്‍ ചുമ്മാതിരിക്കുകയല്ല.  
 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :