പ്രലോഭനത്തിനും ഭീഷണിക്കും വഴിപ്പെടാത്ത പൊലീസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്: അഡ്വ. ജയശങ്കർ

ജേക്കബ് തോമസിനു ഈ ബഹുമതി എന്തിനു നൽകി? - ഉത്തരം അഡ്വ. ജയശങ്കർ പറയുന്നു

aparna| Last Updated: ബുധന്‍, 20 ഡിസം‌ബര്‍ 2017 (15:15 IST)
മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള സർക്കാർ നടപടിയെ ചോദ്യം ചെയ്ത് അഡ്വ. ജയശങ്കർ. യാതൊരു സമ്മർദ്ദത്തിനും സ്വാധീനത്തിനും പ്രലോഭനത്തിനും ഭീഷണിക്കും വഴിപ്പെടാത്ത ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഡോ ജേക്കബ് തോമസ് എന്ന് ജയശങ്കർ പറയുന്നു.

എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോഴും മുൻപും ജേക്കബ് തോമസിനു മാറ്റമൊന്നും വന്നില്ല. ജാതിയും മതവും പാർട്ടിയും നോക്കാതെ വിജിലൻസ് കേസെടുക്കാൻ തുടങ്ങിയപ്പോൾ ഐഎഎസ് ഏമാനന്മാർ മുതൽ ഹൈക്കോടതി ജഡ്ജി വരെ കോപിച്ചു. അങ്ങനെ വിജിലൻസിൽ നിന്ന് ഐഎംജിയിലേക്കു മാറ്റപ്പെട്ടു. അഴിമതിക്കെതിരെ നടപടി എടുത്തതിനല്ല, ക്രമസമാധാന നിലയെ പറ്റി അത്ര അഭിനന്ദനപരമല്ലാത്ത അഭിപ്രായം രേഖപ്പെടുത്തിയതിനാണ് ഈ ബഹുമതിയെന്ന് ജയശങ്കർ പരിഹസിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :