.കൊളംബിയ ദുരന്തത്തിന് 5 വയസ്

columbia space shuttle
WDWD
1981 ഏപ്രില്‍ 12 നാണ് കൊളംബിയയുടെ ആദ്യ യാത്ര തുടങ്ങിയത്. സാധാരണ വിമാനങ്ങളെപ്പോലെ പറന്നു പോങ്ങുകയും നിലത്തിറങ്ങുകയും ചെയ്യുന്ന കൊളംബിയ നല്ല ഭാരം വഹിക്കാനും പര്യാപ്തമായിരുന്നു

ഇസ്രായേല്‍ ബഹിരാകാശ സഞ്ചാരി കേണല്‍ ഇലാന്‍ റമോണ്‍, ഷട്ടില്‍ കമാണ്ടര്‍ റിക്ക് ഹസ്ബന്‍ഡ്, ഷട്ടില്‍ പൈലറ്റ് വില്യം മക്കൂള്‍, മിഷന്‍ സ്പെഷലിസ്റ്റുമാരായ മൈക്കല്‍ ആന്‍റേഴ്സണ്‍, ലോറല്‍ ക്ളെര്‍ക്ക്, ഡേവിഡ് ബ്രൗണ്‍ എന്നിവരായിരുന്നു കല്‍പ്പനയുടെ സഹയാത്രികര്‍.

ആദ്യ ഇസ്രയേലി ബഹിരാകാശ യാത്രികനായ ലാന്‍ റാമോണ്‍ ഇസ്രയേലി വ്യോമസേനയില്‍ കേണലും മുന്‍ ഫൈറ്റര്‍ പൈലറ്റാണ്‍`.

കൊളംബിയ ദുരന്തത്തിന് 3 വയസ്

ദുരന്തം: നാള്‍വഴികള്‍

"കൊളംബിയ' ദുരന്തം അമേരിക്കയുടെ മൂന്നാമത്തെ ബഹിരാകാശ വാഹന അപകടമാണ്. തിരിച്ചിറങ്ങവേ ഒരു അമേരിക്കന്‍ ബഹിരാകാശ വാഹനം പൊട്ടിച്ചിതറുന്നത് ആദ്യ സംഭവവും.

1986 ജനവരി 28ന് "ചലഞ്ചര്‍' ബഹിരാകാശ വാഹനം പൊട്ടിച്ചിതറി അതിലുണ്ടായിരുന്ന ഏഴ് പേരാണ് മരിച്ചത്. ബഹിരാകാശത്തേക്ക് യാത്ര തിരിച്ച് 73 സെക്കന്‍ഡ് കഴിഞ്ഞപ്പോഴായിരുന്നു അപകടം. കേപ്പ്കാനവറിലെ കെന്നഡി സ്പേസ് സെന്‍ററില്‍നിന്നാണ് "ചലഞ്ചര്‍' വിക്ഷേപിച്ചത്.

1967 ജനവരി 27ന് "അപ്പോളോ-1' ബഹിരാകാശ വാഹനം വിക്ഷേപണത്തിനു തൊട്ടുമുമ്പ് തീപ്പിടിച്ച് മൂന്ന് ബഹിരാകാശ ശാസ്ത്രജ്ഞര്‍ മരിച്ചിരുന്നു.
WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :