.കൊളംബിയ ദുരന്തത്തിന് 5 വയസ്

kalpana chawla
WDWD
ഇന്ത്യന്‍ വംശജ കല്പനാ ചൗള ഉള്‍പ്പൈടെ ഏഴ് ബഹിരാകാശ ഗവേഷകര്‍ മരിച്ച കൊളംബിയ ദുരന്തം നടന്നിട്ട് 2008 ഫെബ്രുവരി 1ന് 5 ന് വര്‍ഷം തികയുന്നു.

കൊളംബിയ ദുരന്തത്തിന്‍റെ ഓര്‍മ പുതുക്കാന്‍ നാസ ടെക്സാസില്‍ പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

15489 കിലോ ഭാരമുണ്ടായിരുന്ന കൊളംബിയ ശൂന്യാകാശ ഷട്ടില്‍, ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ ചിറകിലെ തകരാര്‍ മൂലം പൊട്ടിത്തെറിക്കുകയായിരുന്നു

ബഹിരാകാശ വാഹനം കൊളംബിയ ടെക്സാസിനു മുകളില്‍ തകര്‍ന്നു കഷണങ്ങളായപ്പോള്‍ പൊലിഞ്ഞത് നാസയുടെ ബഹിരാകാശ സ്വപ്നങ്ങളായിരുന്നു. നിലത്തിറങ്ങുന്നതിനു 16 മിനിറ്റ് മുന്‍പ് കൊളംബിയയുമായുള്ള ബന്ധം നാസയ്ക്ക് നഷ്ടപ്പെടുകയായിരുന്നു.

20,112 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കൊളംബിയ തകരുമ്പോള്‍ 200700 അടി ഉയരത്തിലായിരുന്നു.
കൊളംബിയ ദുരന്തത്തിന് 3 വയസ്

കൊളംബിയ

ഏറ്റവും പാരമ്പര്യമുള്ള ബഹിരാകാശ വാഹനമായ കൊളംബിയ 1982 ല്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ പറക്കുന്ന ആദ്യ വാഹനമായി. റണ്‍ വേയിലിറങ്ങുന്ന ആദ്യ മനുഷ്യവാഹിയായ ബഹിരാകാശ വാഹനമാണ് കൊളംബിയ.

ആദ്യകൊളംബിയയുടെ പിന്‍ഗാമിയായ ചലഞ്ചര്‍ നാലുവര്‍ഷത്തിനു ശേഷം തകര്‍ന്നു. ഡിസ്കവറി, അറ്റ്ലാന്‍റിസ്, എന്‍ഡീവര്‍ (ചലഞ്ചറിന്‍റെ പകരക്കാരന്‍) എന്നിവ നിലവിലുണ്ട്.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :