കത്തിയെരിയുന്ന ഒരു ഷോപ്പിംഗ് മാളില്‍ നിന്ന് നിങ്ങള്‍ എങ്ങനെ രക്ഷപ്പെടും?

അജയ് ജോണ്‍സ് 

ചൊവ്വ, 16 മെയ് 2017 (20:08 IST)

Widgets Magazine
Mall, Shoppimg Mall, Lulu, Obaron, Fire, Agni, Escape Plan, മാള്‍, ഒബറോണ്‍ മാള്‍, ലുലു, ഷോപ്പിംഗ് മാള്‍, തീ, അഗ്നിബാധ

ഒബറോണ്‍ മാളില്‍ അഗ്നിബാധയുണ്ടായത് ഇന്ന് കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമാണ്. ആളപായമില്ലാതെ അഗ്നിബാധയെ നിയന്ത്രിക്കാന്‍ കഴിഞ്ഞത് ആ മാളിലെ സുരക്ഷാ സംവിധാനങ്ങളുടെ ഗുണം. എന്നാല്‍ കേരളത്തിലെ പല വലിയ ബില്‍ഡിംഗുകളിലും ഇത്തരം സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്നുള്ളതാണ് വസ്തുത.
 
ഈ ഘട്ടത്തില്‍ നമ്മള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. നിങ്ങള്‍ ഒരു മാളില്‍ ഷോപ്പിംഗ് നടത്താനെത്തിയതാണെന്ന് കരുതുക. കേരളത്തിലെ സാഹചര്യത്തില്‍ ആ മാളിന് അഞ്ചോ എട്ടോ നിലകള്‍ ഉണ്ടെന്നും കരുതുക. പെട്ടെന്ന് ഒരു തീ പിടിത്തം ഉണ്ടായാല്‍ നിങ്ങള്‍ എന്തുചെയ്യും? ഇതൊരു വലിയ ചോദ്യമാണ്. നിങ്ങള്‍ പെട്ടെന്ന് പ്രതികരിക്കേണ്ട ഘട്ടങ്ങളില്‍ ഏറെ ആലോചിച്ചുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് സാധ്യതയുണ്ടാകില്ല.
 
നിങ്ങള്‍ നില്‍ക്കുന്ന ഫ്ലോറിലാണ് തീ പിടിത്തം ഉണ്ടാകുന്നതെങ്കില്‍ വലിയ പൊട്ടിത്തെറിയില്‍ നിന്ന് രക്ഷപ്പെടാനായി ആദ്യം തറയില്‍ കമിഴ്ന്നുകിടക്കുക. പെട്ടെന്നുതന്നെ സാഹചര്യം നിരീക്ഷിക്കണം. ആ ഫ്ലോറില്‍ നില്‍ക്കുന്നത് അപകടമാണെന്ന് കണ്ടാല്‍ ഉടന്‍ തന്നെ അവിടെനിന്ന് മാറണം. അതിനിടയില്‍ ഫയര്‍ഫോഴ്സ്, പൊലീസ് എന്നീ സേവനങ്ങളുടെ സഹായം നിങ്ങളുടെ മൊബൈലില്‍ നിന്നുതന്നെ തേടണം. എമര്‍ജന്‍സി നമ്പരുകള്‍ മൊബൈല്‍ ഫോണില്‍ കരുതുന്നതിന്‍റെ ഗുണം അവിടെയാണ്.
 
ആ മാളിലെ ഏറ്റവും അടുത്തുകാണുന്ന ഫയര്‍ അലാറം അമര്‍ത്തുക. അത് മാളിലുള്ളവര്‍ക്ക് മുഴുവന്‍ അപായവിവരം അറിയിക്കാനും ജാഗ്രതയോടെ പെരുമാറാനും സഹായിക്കും. വലിയ സുരക്ഷാസംവിധാനങ്ങളുള്ള ചില മാളുകളില്‍ ചില സുരക്ഷിത മുറികളോ ഫ്ലോറുകളോ ഉണ്ടായിരിക്കും. അതായത് അഗ്നിബാധ, ഭൂമികുലുക്കം തുടങ്ങിയ വലിയ അപകടങ്ങളില്‍ പോലും സുരക്ഷിതമായി നില്‍ക്കുന്ന ഫ്ലോര്‍. അങ്ങനെയുള്ളവ ആ മാളിലുണ്ടെങ്കില്‍ നിങ്ങള്‍ അങ്ങോട്ടുമാറുക. മറ്റുള്ളവരെയും അതേക്കുറിച്ച് വിവരം ധരിപ്പിച്ച് അങ്ങോട്ടുമാറ്റാം.
 
എന്നാല്‍ അത്തരം സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്ത മാളിലാണ് നില്‍ക്കുന്നതെങ്കില്‍, തീ പടര്‍ന്നുപിടിക്കുകയാണെങ്കില്‍ എത്രയും വേഗം സുരക്ഷിതമായി മാളിന് പുറത്തുകടക്കുകയാണ് ചെയ്യേണ്ടത്. അതിനായി ലിഫ്റ്റിനെയും എസ്കലേറ്ററിനെയും ആശ്രയിക്കരുത്. ഫയര്‍ എക്സിറ്റ് വഴി പുറത്തുകടക്കുക. ഒരു കാരണവശാലും പുക നിറഞ്ഞ മുറികളിലേക്കോ ഇടനാഴികളിലേക്കോ ഓടിക്കയറരുത്. 
 
പെട്ടെന്ന് പാനിക്ക് ആയി മൂന്നാമത്തെയോ നാലാമത്തെയോ നിലയില്‍ നിന്ന് ജനാലച്ചില്ല് തകര്‍ത്ത് താഴേക്ക് ചാടുന്നത് വിഡ്ഢിത്തമാണ്. ഒരു രീതിയിലും രക്ഷയില്ല എന്നുറപ്പായാല്‍ മാത്രമേ അത്തരം സാഹസങ്ങള്‍ക്ക് ശ്രമിക്കുകപോലും ചെയ്യാവൂ.
 
അഗ്നിബാധയുണ്ടാകുമ്പോള്‍ ഹോട്ടലുകളും മറ്റും പ്രവര്‍ത്തിക്കുന്ന ഫ്ലോറുകളില്‍ അധികനേരം നില്‍ക്കരുത്. അവിടെ തീ പെട്ടെന്ന് പടര്‍ന്നുപിടിക്കാനും പൊട്ടിത്തെറികളുണ്ടാകാനും സാധ്യതയുണ്ട്. നിങ്ങള്‍ രക്ഷപ്പെടുന്നതിനിടെ പരമാവധി ആളുകളെയും രക്ഷപ്പെടാന്‍ സഹായിക്കണം.
 
ആവശ്യമില്ലാത്ത ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ച് ആളുകളെ പരിഭ്രാന്തരാക്കുന്നത് കൂടുതല്‍ അപകടം സൃഷ്ടിക്കും. പെട്ടെന്ന് ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ മനസിനെ ഇത്തരം സന്ദര്‍ഭങ്ങളില്‍ സജ്ജമാക്കിവയ്ക്കണം. ഏതെങ്കിലും വഴി പോയാല്‍ അപകടമുണ്ടാകാന്‍ സാധ്യയുണ്ടെന്ന് നേരിയ സൂചനയെങ്കിലും ലഭിച്ചാല്‍ പിന്നെ ആ വഴി തെരഞ്ഞെടുക്കരുത്.
 
നിങ്ങള്‍ മാളിലേക്ക് വന്നത് കാറിലാണ് എന്ന് കരുതുക. മാളിന്‍റെ പാര്‍ക്കിംഗ് ഏരിയയിലാണ് കാര്‍. തീ പടര്‍ന്നുപിടിച്ചാല്‍ കാര്‍ ചിലപ്പോല്‍ കത്തിനശിച്ചേക്കാം. എങ്കില്‍പിന്നെ കാറില്‍ക്കയറി രക്ഷപ്പെടാം എന്നുകരുതി പാര്‍ക്കിംഗ് ഏരിയയിലേക്ക് കുതിക്കരുത്. ആദ്യം നിങ്ങള്‍ രക്ഷപ്പെടുക എന്നതാണ് പ്രധാനം. കാര്‍ നഷ്ടപ്പെട്ടാലും നിങ്ങള്‍ക്ക് പിന്നീട് പുതിയതൊന്ന് വാങ്ങാവുന്നതേയുള്ളൂ.
 
നിങ്ങള്‍ സുരക്ഷിതമായി പുറത്തെത്തിക്കഴിഞ്ഞാല്‍ ഉടന്‍ സ്ഥലംവിട്ടുകളയരുത്. മാളിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ളവരെ മുഴുവന്‍ രക്ഷപ്പെടുത്തുന്നതിന് നിങ്ങളാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്തതിന് ശേഷം മാത്രമേ രംഗം വിടാവൂ. അത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബന്ധുക്കളെ നിഷ്കരുണം കൊലപ്പെടുത്തിയ കേഡല്‍ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തി, വിചാരണ നേരിടാനാവില്ല

നന്തന്‍കോട് മാതാപിതാക്കളെയും സഹോദരിയെയുമടക്കം നാല് ബന്ധുക്കളെ നിഷ്കരുണം കൊലപ്പെടുത്തിയ ...

news

മകളെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയിൽ

നെയ്യാറ്റിൻകര: പതിനാറുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനെ പോലീസ് അറസ്റ് ...

news

പീഡനക്കേസ് പ്രതി അറസ്റ്റിൽ

വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. ...

news

ബിജെപി നേതാവിന്റെ കൊലവിളി; പ്രവർത്തകരെ തൊട്ടാല്‍ കരങ്ങളും തലകളും തേടി മുന്നേറ്റമുണ്ടാകും

കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ്. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷാണ് കൊലവിളി ...

Widgets Magazine