ഇന്ത്യ ഗാന്ധി സ്മരണയില്‍

ഇന്ന് ഗാന്ധിജിയുടെ അറുപതാം രക്തസാക്ഷിത്വ ദിനം

WD
പാരതന്ത്ര്യത്തിന്‍റെ ഇരുട്ടില്‍ നിന്ന് സ്വാതന്ത്ര്യത്തിന്‍റെ വെളിച്ചത്തിലേക്ക് ഇന്ത്യയെ നയിച്ച മഹാത്മാവ്, ഗാന്ധിജി, അസഹിഷ്ണുതയുടെ വെടിയുണ്ടകള്‍ ഏറ്റുവാങ്ങി രക്തസാക്ഷിത്വം വരിച്ചിട്ട് ഇന്ന് 60 വര്‍ഷം തികയുന്നു. ഇന്ത്യ ഇന്ന് ആ മഹാ ത്യാഗിയുടെ ഓര്‍മ്മയില്‍ പ്രണാമം അര്‍പ്പിക്കുന്നു.

ഗാന്ധിജി മരണമടഞ്ഞ അറുപതാം വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്‍റെ ചിതാ ഭസ്മം നിമജ്ജനം ചെയ്തു എന്ന പ്രത്യേകത കൂടിയുണ്ട്. തെക്കന്‍ മുംബൈയിലെ ഗിര്‍ഗോം ചൌപാത്തിലാണ് ഗാന്ധിജിയുടെ പിന്‍‌മുറക്കാര്‍ ചിതാഭസ്മം നിമജ്ജനം ചെയ്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി ശിവ്‌രാജ് പട്ടീല്‍, മഹാരാഷ്ട്ര ഗവര്‍ണര്‍ എസ് എം കൃഷ്ണ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആര്‍ ആര്‍ പാട്ടീല്‍ എന്നിവര്‍ ചടങ്ങിന് സാക്‍ഷ്യം വഹിച്ചു..

ഗാന്ധിജിയുമായി അകന്ന് കഴിഞ്ഞിരുന്ന മൂത്ത പുത്രന്‍ ഹരിലാല്‍ ഗാന്ധിയുടെ ചെറുമകളാനീലബെന്‍ പരീഖാണ്‌ ചിതാഭസ്മം ഒഴുക്കിയത്. ഹിന്ദു ആചാരപ്രകാരം മൂത്ത പുത്രനായിരുന്നു ഗാന്ധിജിയുടെ ശവസംസ്കാര ചടങ്ങുകള്‍ നടത്തേണ്ടിയിരുന്നത്. എന്നാല്‍, അന്ന് അതുണ്ടായില്ല. ഹരിലാല്‍ ശവസംസ്കാരത്തിന് പങ്കെടുത്തിരുന്നില്ല.

ന്യൂഡല്‍ഹി| PRATHAPA CHANDRAN|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :