ഇനി ക്ലൌഡ് സീഡിംഗ് ഒന്നും വേണ്ട, കേരളത്തില്‍ മഴയോടുമഴ!

Last Modified ബുധന്‍, 15 മാര്‍ച്ച് 2017 (21:52 IST)
കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ ക്ലൌഡ് സീഡിംഗിലൂടെ കൃത്രിമമഴ പെയ്യിക്കുന്നതിന്‍റെ സാധ്യതയെക്കുറിച്ച് വാചാലനായിരുന്നു. എന്നാല്‍ കൃത്രിമമഴയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ തന്നെ മഴദൈവങ്ങള്‍ കേരളത്തെ കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുകയാണ്. ഇപ്പോള്‍ മഴയോടുമഴയാണ് സംസ്ഥാനത്ത്‍. എന്തായാലും മുഖ്യമന്ത്രി പറഞ്ഞ ക്ലൌഡ് സീഡിംഗിനെപ്പറ്റി അല്‍പ്പം പറയാം.

ചില പ്രത്യേക രാസപദാര്‍ത്ഥങ്ങള്‍ വിമാനം വഴി അന്തരീക്ഷത്തില്‍ വിതറി പെയ്യിക്കുന്ന രീതിയാണ് ക്ലൌഡ് സീഡിംഗ്. ഖര രൂപത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് അല്ലെങ്കില്‍ സില്‍‌വര്‍ അയഡൈഡ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. അന്തരീക്ഷത്തിലുള്ള ജലബാഷ്പത്തെ ഘനീഭവിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.

ജലബാഷ്പം തണുത്ത് മഞ്ഞുതുള്ളികളായി മാറുമ്പോള്‍ അന്തരീക്ഷവായുവിന്‍റെ താപത്തില്‍ താഴേക്ക് പതിക്കാന്‍ നിര്‍ബന്ധിതമാകുന്നു.

ക്ലൌഡ് സീഡിംഗിലൂടെ കൃത്രിമമായി മഴ പെയ്യിക്കുന്നത് മറ്റ് രാജ്യങ്ങളിലൊക്കെ സാധാരണമാണ്. ചൈനയാണ് ഏറ്റവും കൂടുതല്‍ ക്ലൌഡ് സീഡിംഗ് നടത്തുന്നത്. ആമേരിക്കയിലും ഓസ്ട്രേലിയയിലും ഇത് ചെയ്യാറുണ്ട്.

അടുത്തകാലത്ത് യു എ ഇയില്‍ ഒട്ടേറെ തവണ ക്ലൌഡ് സീഡിംഗ് നടത്തിയതായും അത് വന്‍ വിജയകരമായിരുന്നു എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :