15വയസുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

 rape case , rape , police , പീഡനം , പൊലീസ് , യുവാവ് , പെണ്‍കുട്ടി
തിരുവനന്തപുരം| Last Modified തിങ്കള്‍, 29 ഏപ്രില്‍ 2019 (17:38 IST)
പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്‌റ്റില്‍. നെയ്യാറ്റിന്‍കര ചെങ്കല്‍ മര്യാപുരം സ്വദേശി ഷിജു(26)വാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

രണ്ടു ദിവസം മുമ്പ് തിരുമലയിലാണ് പെണ്‍കുട്ടിക്ക് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടിവന്നത്. വീട്ടില്‍ ആശാരിപ്പണിക്കെത്തിയ ഷിജു കുട്ടിയുടെ അമ്മ പുറത്ത് പോയ സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

വിവരം അമ്മയോട് പറയരുതെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും പെണ്‍കുട്ടി പീഡനവിവരം മാതാപിതാക്കളോട് വ്യക്തമാക്കി. കുട്ടിയുടെ ബന്ധുക്കളില്‍ നിന്നും പരാതി ലഭിച്ചതോടെ അന്വേഷണം ആരംഭിച്ച പൊലീസ് ഷിജുവിനെ പിടികൂടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :