‘ഷമിയുടെ വീട്ടില്‍ കയറി ബഹളം വെച്ചു, പ്രശ്‌നങ്ങളുണ്ടാക്കി’; ഭാര്യ ഹസിന്‍ ജഹാന്‍ അറസ്‌റ്റില്‍

 Mohammed shami , Hasin jahan , police , ഹസിന്‍ ജഹാന്‍ , മുഹമ്മദ് ഷമി , ഐപിഎല്‍ , പൊലീസ്
ലക്നൗ| Last Modified തിങ്കള്‍, 29 ഏപ്രില്‍ 2019 (16:51 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ അറസ്‌റ്റില്‍. ഉത്തർപ്രദേശിലെ അംറോഹയിൽ ഷമിയുടെ വീട്ടിലെത്തി ബഹളം വച്ചതിനെ തുടർന്നാണ് അറസ്റ്റ്. ഇവരെ പിന്നീടു ജാമ്യത്തിൽ വിട്ടയച്ചു.

ഇന്നലെ രാത്രിയില്‍ കുഞ്ഞുമായി ഷമിയുടെ വീട്ടിലെത്തിയ ഹസിന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്നാണ് കേസ്. ഈ സമയത്ത് ഷമിയുടെ മാതാപിതാക്കള്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി ഹസിനെ കസ്റ്റഡിയിലെടുത്ത് വീട്ടില്‍ നിന്നും മാറ്റുകയായിരുന്നു.

ഐപിഎല്ലിൽ കിംഗ്‌സ് ഇലവൻ പഞ്ചാബ് താരമായ ഷമി ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഞാന്‍ എന്‍റെ ഭര്‍ത്താവിന്‍റെ വീട്ടില്‍ പോകുക മാത്രമാണ് ചെയ്തതെന്നും ഷമിയുടെ മാതാപിതാക്കള്‍ തന്നോട് മോശമായി പെരുമാറുകയായിരുന്നുവെന്നും ഹസിന്‍ ആരോപിച്ചു.

അവിടെ വരാനും താമസിക്കാനുമുള്ള എല്ലാ അവകാശവും എനിക്കുണ്ട്. ഷമിയുടെ സഹോദരങ്ങള്‍ എന്നോടാണ് മോശമായി പെരുമാറിയത്. എന്നിട്ടും പൊലീസ് അവരെ പിന്തുണയ്ക്കുന്നു. അവരെ അറസ്റ്റു ചെയ്യുന്നതിനു പകരം തന്നെ കസ്റ്റഡിയിൽ എടുക്കുന്നതിനാണു പൊലീസ് തിടുക്കം കാട്ടിയതെന്നും ഹസിൻ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :