ലൈംഗികബന്ധത്തിന് വിസമ്മതിച്ച പതിമൂന്നുകാരന്റെ ജനനേന്ദ്രിയം യുവതി പൊള്ളിച്ചു

നോയിഡ, ബുധന്‍, 10 ഒക്‌ടോബര്‍ 2018 (11:27 IST)

  woman , resisting sex , police , ജനനേന്ദ്രിയം , ലൈംഗികബന്ധം , പൊലീസ്

ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച പതിമൂന്നുകാരന്റെ ജനനേന്ദ്രിയത്തില്‍ പൊള്ളിലേല്‍പിച്ച യുവതിക്കെതിരെ കേസ്. അയല്‍ക്കാരിയും വിവാഹിതയുമായ യുവതിക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തതായി പൊലീസ് വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ചപ്രോലയിലാണ് സംഭവം.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കുട്ടിക്ക് നേര്‍ക്ക് ആക്രമണം ഉണ്ടായത്. സംഭവത്തിനു ശേഷം യുവതി ഒളിവിലാണ്.  

വീട്ടില്‍ ഒറ്റയ്ക്കായിരുന്ന കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ച യുവതി ലൈംഗിക ബന്ധത്തിന് ക്ഷണിച്ചു. കുട്ടി എതിര്‍പ്പ് അറിയിച്ചതോടെ പ്രകോപിതയായ യുവതി ചവണ ചൂടാക്കി ജനനേന്ദ്രിയം പൊള്ളിക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചതോടെ യുവതി രക്ഷപ്പെടുകയും ചെയ്‌തു.

കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്‌ചയാണ് കുട്ടിയുടെ അമ്മ ബാദല്‍പുര്‍ പൊലിസില്‍ പരാതി നല്‍കിയത്. പരാതി നല്‍കാന്‍ വൈകിയ സാഹചര്യവും അന്വേഷണത്തില്‍ ഉള്‍പ്പെടുമെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും പോക്‌സോ നിയമപ്രകാരവുമാണ് യുവതിക്കെതിരെ കേസ് എടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ഇക്കാര്യം തന്റെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു’; മുകേഷ് വിഷയത്തില്‍ കൂടുതല്‍ തുറന്നു പറഞ്ഞ് യുവതി

താന്‍ തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നുവെന്ന് ...

news

ശബരിമല സ്ത്രീ പ്രവേശനം: ഓർഡിനൻസ് കൊണ്ടുവരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് തുഷാര്‍

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി മറികടക്കാൻ ഓർഡിനൻസ് ...

news

മീ ടുവിൽ സമാന്തയും, അമ്പരന്ന് ആരാധകർ!

സിനിമാ രംഗത്ത് അടുത്തിടെയുണ്ടായ മീ ടു വെളിപ്പെത്തലുകള്‍ ജനങ്ങളെ ഒന്നടങ്കം ...

news

‘ശബരിമല വിഷയം ആളിക്കത്തിക്കണം, കേരളത്തിൽ മോദി തരംഗം ഉണ്ടാക്കണം‘- ഹിന്ദു വികാരം വോട്ടാക്കി മാറ്റാൻ അമിത് ഷായുടെ നിർദേശം

ശബരിമല വിഷയം ആളിക്കത്തുകയാണ്. സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധങ്ങളാണ് നാടൊട്ടുക്കും ...

Widgets Magazine