യുപിയിലെ റായ്ബറേലിയിൽ ട്രെയിൻ പാളംതെറ്റി: അഞ്ചു മരണം, നിരവധി പേർക്കു പരുക്ക്

അപർണ| Last Modified ബുധന്‍, 10 ഒക്‌ടോബര്‍ 2018 (08:32 IST)
യുപിയിലെ റായ്ബറേലിയിൽ പാളം തെറ്റി. അപകടത്തിൽ അഞ്ചു മരണം. നിരവധി പേർക്കു പരുക്കേറ്റു. റായ്ബറേലിയിലെ ഹർചന്ദ്പുർ റെയിൽവേ സ്റ്റേഷനു സമീപം ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ്
സംഭവം നടന്നത്.

മാല്‍ഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന ന്യൂ ഫറാക്ക എക്സ്പ്രസിന്റെ എഞ്ചിനും അഞ്ചു ബോഗികളുമാണ് പാളം തെറ്റിയത്. പരുക്കേറ്റവരെ ഏറ്റവും അടുത്ത ആശുപത്രികളിലേക്കു മാറ്റി.

ലക്നൗവിൽ നിന്നും വാരാണസിയിൽ നിന്നും ദുരന്തനിവാരണ സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അപകടത്തിൽപ്പെട്ടവർക്ക് ചികിൽസാ സൗകര്യമൊരുക്കാനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :