ഉറക്കം തടസപ്പെടുത്തി, യുവതി ആറുമാസം പ്രായമായ പിഞ്ചൂകുഞിനെ വാട്ടർ ടാങ്കിലേക്കെറിഞ്ഞ് വീണ്ടും ഉറങ്ങാൻ പോയി

Last Modified ശനി, 8 ജൂണ്‍ 2019 (20:18 IST)
സ്വന്തം അമ്മ തന്നെ ആറുമാസം മാത്രം പ്രായമായ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ വാർത്തയാണ് പുറത്തുവരുന്നത്. രാജസ്ഥാനിലെ ജെയ്പൂരിലാന് സംഭവം ഉറകം തടസപ്പെടുത്തിയതിന്റെ ദേഷ്യത്തിൽ കുഞ്ഞിൻ വീടിന്റെ വാട്ടർ ടാങ്കിലേക്കെറിച്ച് യുവതി വീണ്ടും ഉറങ്ങൻ പോവുകയായിരുന്നു.

നല്ല ഉറക്കത്തിലായിരുന്ന യുവതി കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് ഉണർന്നത്. ഇതോടെ ഉറക്കത്തിൽ നിന്നും ഉണർത്തിയതിന് ഇവർക്ക് കുഞ്ഞിനോട് അടങ്ങാത്ത ദേഷ്യം തോന്നുകയയിരുന്നു. കുഞ്ഞുമായി മൂന്നുനിലയുള്ള വീടിന്റെ ടെറസിനു മുകളിൽ എത്തി കുഞ്ഞിനെ വാട്ടർ ടാങ്കിലേക്ക് എടുത്തെറിഞ്ഞ് യാതൊരു കുറ്റബോധവും കൂടാതെ യുവതി വീണ്ടും കിടപ്പുമുറിയിലെത്തി കിടന്നുറങ്ങുകയായിരുന്നു.

സംഭവം നടക്കുമ്പോൾ യുവതിയുടെ ഭർത്താവ് മുറിയിൽ കിടന്നുറങ്ങുണ്ടായിരുന്നു. കുഞ്ഞിനെ അടുത്ത് കാണാതെ വന്നതോടെ ഭർത്താവ് അന്വേഷിച്ചപ്പോൾ വീടിനുള്ളിൽ കുഞ്ഞിനെ തിരയാൻ യുവതിയും മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. പിന്നീട് കുഞ്ഞിനെ മരിച്ച നിലയിൽ വാട്ടർ ടാങ്കിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഇതോടെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു കുഞ്ഞിനെ താൽ കൊലപ്പെടുത്തിയതാണെന്ന് യുവതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :