ടെൻഷൻ അകറ്റി സന്തോഷം കണ്ടെത്താൻ സഹായിക്കും ഈ വഴികൾ !

Last Modified ശനി, 8 ജൂണ്‍ 2019 (19:54 IST)
മാനസിക സമ്മർദ്ദവും ടെൻഷനുമെല്ലം ഇന്നത്തെ കാലത്ത് സർവ സാധാരണമയി മാറിയിരിക്കുകയാണ്. നമ്മൾ ചെയ്യുന്ന ജോലികളും കൃത്യമായ വിശ്രമമില്ലാത്ത ജീവിതശൈലിയുമെല്ലാമാണ് ഇതിന് കാരണം. എന്ന് പറയുമ്പോൾ അതൊക്കെ എല്ലാർക്കും ഉണ്ടാകുന്നതാണ് വലിയ കാര്യമാക്കേണ്ട എന്നൊക്കെയാണ് പലരും പറയാറുള്ളത്. എന്നാൽ ടെൻഷനെയും സ്ട്രെസിനെയും ഇങ്ങനെ തള്ളിക്കളയുരുത്.

എല്ലാവരുടെ മനസും ഒരുപോലെയല്ല എന്നതുതന്നെയാണ് ഇതിന് കാരണം. ടെൻഷനെയും മാനസിക സമ്മർദ്ദങ്ങളെയും അകറ്റാൻ നമ്മൾ തന്നെ തയ്യാറാവണം. മാനസിക സമ്മർദ്ദത്തെ അകറ്റി സന്തോഷം കൈവരിക്കാൻ ഇനി പറയുന്ന വഴികൾ നമ്മെ സഹായിക്കും. ഇതിൽ ഏറ്റവും പ്രധാനമാണ് ശ്വാസോച്ഛാസം. ദിവസേന അൽ-പ നേരം ശ്വാസോച്ഛാസത്തിനായി മാറ്റി വക്കുക.

എപ്പോഴും ശ്വസിക്കുന്നതല്ലെ എന്ന് ചിന്തിക്കരുത് കണ്ണുകളടച്ച് ശാന്തമായി വേണം ശ്വാസോച്ഛാസം ചെയ്യാൻ. പ്രാണായാമം ചെയ്യാൻ സാധിക്കുമെങ്കിൽ അതാണ് ഏറ്റവും നല്ലത്. സ്മാർട്ട്‌ഫോണുകൾ ഉൾപ്പടെയുള്ള ഗാഡ്ജെറ്റുകൾ പൂർണമായും മറ്റി വക്കുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട വഴി. ഗഡ്ജറ്റുകൾ നമ്മളിൽ വിശദത്തിന് കാരണമാകുന്നുണ്ട്. ഗാഡ്ജറ്റുകൾ ഉപയോഗിക്കുന്നതിന് പകരം ആളുകളുമായി കൂടുതൽ ഇടപഴകാൻ ശ്രമിക്കുക.

നന്നായി ഉറങ്ങുക എന്നത് വളരെ പ്രധാനമാണ് ഉറക്കം കുറയുന്നതും ടെൻഷനും സ്ട്രെസിനുമെല്ലാം കാരണമാകും. അതിനാൽ ഉറക്കത്തെ കൃത്യമായ രീതിയിൽ ക്രമീകരിക്കുക. 7 മണിക്കുറെങ്കിലും നിർബന്ധമായും ഉറങ്ങണം. ഒരേ സമയത്ത് ഉറങ്ങുതും ഉണരുന്നതും ശീലമാക്കുന്നത് നല്ലതാണ്. ഇനി ശ്രദ്ധിക്കേണ്ടത് ആഹാരത്തിലാണ് ജങ്ക് ഫുഡുകൾ ഒഴിവാക്കുക. ഇത് വലിത്തിയിൽ വിശാദ രോഗത്തിനും മറ്റു ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :