'സ്ഥിരമായി ഒരു പ്ലെയിങ് ഇലവനെ കളിപ്പിയ്ക്കാൻ കോഹ്‌ലി തയ്യാറാവുന്നില്ല; താരങ്ങളെ വിലയിരുത്തേണ്ടത് ഇങ്ങനെയല്ല'

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 15 ഡിസം‌ബര്‍ 2020 (13:12 IST)
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരമാണ് ഇന്ത്യയുടെ നായകൻ വിരാട് കോഹ്‌ലി, ഏറ്റവും മികച്ച രീതിയിൽ തന്നെയാണ് ഇന്ത്യയുടെ എല്ലാ ഫോർമാറ്റികളിലും കോ‌ഹ്‌ലി നായകത്വം വഹിയ്ക്കുന്നത്. നായകസ്ഥാനം രോഹിതിന് കൂടി പങ്കിട്ടുനൽകണം എന്ന് പല കോണുകളിൽനിന്നും അഭിപ്രായം ഇയരുന്നുണ്ട് എങ്കിലും വിരാട് കോഹ്‌ലിയുടെ നായക‌ത്വം മോശമാണ് എന്നുള്ള വിമർശനങ്ങൾ നന്നേ കുറവാണ്. എന്നാൽ ടെസ്റ്റിൽ നായാനെന്ന നിലയിൽ വിരാട് കോഹ്‌ലി ഇനിയും മെച്ചപ്പെടാനുണ്ട് എന്നാണ് ഇന്ത്യയുടെ മുൻ ഇതിഹാസ താരം വിവിഎസ് ലക്ഷ്‌മൺ പറയുന്നത്.

പ്ലെയിങ് ഇലവനിലെ മാറ്റങ്ങളും, ഫിൽഡോരുക്കുന്നതുമാണ് ഇതിന് പ്രധാന കാരണങ്ങളായി വിവിഎസ് ലക്ഷ്മൺ ചൂണ്ടിക്കാട്ടുന്നത്. 'സ്ഥിരമായൊരു പ്ലേയിങ് ഇലവനെ കളിപ്പിക്കാന്‍ കോലി തയ്യാറാവുന്നില്ല. ഓരോ മത്സരം കഴിയുമ്പോഴും പ്ലേയിങ് ഇലവനിൽ മാറ്റം വരുന്നു. ടീമിന്റെ താളം തെറ്റിയ്ക്കുന്ന ഒരു രീതിയാണ് ഇത്. ക്രിക്കറ്റിലെ എന്റെ അനുഭവംവച്ച് പറയട്ടെ, പരിചയസമ്പന്നനായ താരമായാലും പുതിയ താരമായാലും ടീമില്‍ വീണ്ടും അവസരം ലഭിക്കുമെന്ന വിശ്വാസമുണ്ടെങ്കില്‍ മാത്രമേ മികച്ച രീതിയിൽ കളിക്കാന്‍ സാധിക്കു ഇക്കാര്യത്തിൽ വിരാട് കോലി നിലപാട് മയപ്പെടുത്തണം. ഒന്നോ രണ്ടോ മത്സരങ്ങള്‍കൊണ്ട് ഒരു താരത്തെ മൊത്തമായി വിലയിരുത്തരുത്.

പ്രതിരോധ ഫീല്‍ഡൊരുക്കാനാണ് കോഹ്‌ലി എപ്പോഴും ശ്രമിയ്ക്കാറുള്ളത്. രണ്ടറ്റത്തും സ്പിന്നര്‍മാര്‍ പന്തെറിയവെ, ക്രീസില്‍ പുതിയ ബാറ്റ്‌സ്മാന്‍ കടന്നുവരുമ്പോള്‍ ഫീല്‍ഡറെ ഡീപ്പില്‍ നിര്‍ത്താനാണ് കോഹ്‌ലി ശ്രമിയ്ക്കാറ്. എതിരാളികളെ സമ്മർദ്ദത്തിലാക്കാനുള്ള അവസരം ഇതിലൂടെ നഷ്ടമാകുന്നു. പുതിയ ബാറ്റ്സ്മാന് അനായാസം സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള അവസരം ഇതിലൂടെ ലഭിയ്ക്കും. ഈ ശൈലിയും മാറ്റേണ്ടതുണ്ട്. വിവിഎസ് ലക്ഷ്‌മൺ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :