Last Modified തിങ്കള്‍, 3 ജൂണ്‍ 2019 (10:07 IST)
അച്ഛനെ ഗുണ്ടയുടെ സഹായത്തോടെ കൊല്ലപ്പെടുത്തിയ മകന് ക്വട്ടേഷന്‍ തുക ചോദിച്ച് ശല്യം ചെയ്തതിന് ഗുണ്ടയെയും കൊന്നു. നെയ്യാറ്റിന്‍ക്കര ആറയൂരിലെ പാണ്ടി വിനുവിനെ കൊന്ന് കുഴിച്ചിട്ട കേസിലാണ് നാടകീയമായ വഴിതിരിവ് ഉണ്ടായത് .
സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി അച്ഛനെ തട്ടികൊണ്ട് പോയി കൊലപെടുത്തുകയും അത് പുറത്തറിയാതിരിക്കാന്‍ വേണ്ടി ഗുണ്ടയെ കൊന്ന് കുഴിച്ചിടുകയും ചെയ്ത ആറയൂര്‍ സ്വദേശികളായ മകന് ഷാജി പോലീസ് പിടിയില്‍. നെയ്യാറ്റിന്‍ക്കര പാണ്ടി വിനു വധക്കേസിലാണ് നാടകീയമായ വഴിത്തിരിവ് ഉണ്ടായത്.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് 2009 ല്‍ നെയ്യാറ്റിക്കര ആറയൂര്‍ സ്വദേശിയായ കൃഷ്ണനെ ഏകമകനായ ഷാജിയും കൂട്ടാളികളും ചേര്‍ന്ന് തട്ടികൊണ്ട് പോയത്. കാറിനുളളില്‍ വെച്ച് അച്ഛനെ കൊലപെടുത്തി തമിഴ്നാട് അരുമനയിലെ പുഴയില്‍ ഉപേക്ഷിച്ചു.
അച്ഛന് നാട് വിട്ട് പോയെന്നായിരുന്നു ഷാജി പറഞ്ഞിരുന്നത്. അച്ഛനെ കൊലപെടുത്താന്‍ സഹായിയായി നിന്നതാണ് പാണ്ടി വിനു എന്ന് വിളിപേരുളള ആറയൂര്‍ സ്വദേശി വിനോദ് .കൃത്യം നടന്ന് പത്ത് വര്‍ഷമായി തന്നെ ബ്ളാക്ക് മെയില്‍ ചെയ്യുകയായിരുന്ന പാണ്ടി വിനുവിനോട് ഷാജിക്ക് പ്രതികാരം ഉണ്ടായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 20 തീയതി മദ്യപിച്ച് കൊണ്ടിരിക്കെ പണം ചോദിച്ച് വിനു ബഹളം ഉണ്ടാക്കിയതോടെ കൂട്ടുകാരുടെ സഹായത്തോടെ ഷാജി പാണ്ടി വിനുവിനേയും കൊലപെടുത്തി. മൃതദേഹം ചാക്കില്‍ കെട്ടി ഷാജിയുടെ വീടിന് സമീപത്തെ പുരയിടത്തില്‍ കുഴിച്ചിട്ടു. ഈ കേസിൽ നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണന്റേത് കൊലപാതകമായിരുന്നുവെന്ന് തെളിഞ്ഞത്.