ഹിസാർ|
സജിത്ത്|
Last Modified ഞായര്‍, 10 ഡിസംബര്‍ 2017 (14:30 IST)
ആറുവയസുകാരിയെ ക്രൂര മാനഭംഗത്തിനിരയാക്കിയ ശേഷം തല്ലിക്കൊന്നു. ഹരിയാനയിലെ ഉക്ലാന ഏരിയയിലാണ് ക്രൂരമായ സംഭവം നടന്നത്. മരത്തിന്റെ തടികൊണ്ടാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.
ചേരി പ്രദേശത്തുള്ള വീട്ടിൽ അമ്മയുടെയും സഹോദരിയുടെയും കൂടെ കിടന്നുറങ്ങിയ കുട്ടിയെയാണ് പീഡനത്തിനിരയാക്കിയത്. ഞായറാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
രാവിലെ കുട്ടിയെ കാണാതായതിനെ തുടർന്നു അമ്മ അയൽവാസികളോടു കാര്യം ധരിപ്പിച്ചു.
തുടർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിറക് ഉപയോഗിച്ച് അതിക്രൂരമായി തല്ലിച്ചതച്ച നിലയിലായിരുന്നു മൃതദേഹമെന്ന് കൊല്ലപ്പെട്ട കുഞ്ഞിന്റെ ബന്ധു പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷമാണ് പൊലീസ് മാനഭംഗം സ്ഥിരീകരിച്ചത്.