സഹോദരിയുടെ സംശയം ശരിയായിരുന്നു; പതിനേഴുകാരനെ പീഡിപ്പിച്ച ഇരുപത്തിയെട്ടുകാരി അറസ്‌റ്റില്‍

സഹോദരിയുടെ സംശയം ശരിയായിരുന്നു; പതിനേഴുകാരനെ പീഡിപ്പിച്ച ഇരുപത്തിയെട്ടുകാരി അറസ്‌റ്റില്‍

 Rape , police , arrest , women , പീഡനം , സ്‌ത്രീ , ലൈംഗിക പീഡനം , ശ്വേത
ചെന്നൈ| jibin| Last Modified ശനി, 8 ഡിസം‌ബര്‍ 2018 (14:24 IST)
പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിയെട്ടുകാരി അറസ്‌റ്റില്‍. ചെന്നൈ അയനാവരം സ്വദേശിയായ എന്ന വാസന്തിയാണ് പിടിയിലായത്. ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ മാസം 27 മുതല്‍ മകനെ കാണാതെ വന്നതോടെയാണ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ബന്ധുക്കളും പൊലീസും നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല.

അയല്‍‌വാസിയായ ശ്വേതയെ കാണാനില്ലെന്ന് മനസിലാക്കിയ പതിനേഴുകാരന്റെ സഹോദരി ശ്രദ്ധിയില്‍ പെടുത്തിയതോടെയാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്.

ശ്വേതയുമായി പതിനേഴുകാരന്‍ അടുപ്പത്തിലായിരുന്നുവെന്നും ആശുപത്രിയില്‍ ബന്ധുവിനെ കാണാന്‍ എത്തിയപ്പോഴാണ് ഇരുവരും കണ്ടു മുട്ടിയതും പരിചയത്തിലായതെന്നും പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :