ഇന്‍സ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരി ബലാത്സംഗത്തിനിരയായി; യുവാവ് അറസ്‌റ്റില്‍

ഇന്‍സ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരി ബലാത്സംഗത്തിനിരയായി; യുവാവ് അറസ്‌റ്റില്‍

  thamarassery , rape , gange rape , police , hameed , പീഡനം , പൊലീസ് , ബലാത്സംഗം
താമരശേരി| jibin| Last Updated: ശനി, 8 ഡിസം‌ബര്‍ 2018 (11:49 IST)
ഇന്‍സ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരി ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്. താമരശേരി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് അഞ്ച് യുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നല്ലളം സ്വദേശിയായ ഹാമിദും സുഹൃത്തുക്കളും അറസ്‌റ്റിലായി.

കഴിഞ്ഞ വ്യാഴാഴ്‌ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം വ്യക്തമായത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍

ഇന്‍സ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി ഹമീദ് അടുപ്പത്തിലാകുകയും പിന്നീട് പ്രണയമായി മാറുകയായിരുന്നു. വ്യാഴാഴ്‌ച വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയുമായി ഹമീദ് കൊടുങ്ങല്ലൂര്‍, കൊച്ചി, വാഗമണ്‍, തൊടുപുഴ എന്നിവിടങ്ങളിലെത്തി. ഇവര്‍ക്ക് താമസിക്കാനുള്ള സൌകര്യവും വാഹനവും ഒരുക്കി നല്‍കിയത് യുവാവിന്റെ സുഹൃത്തുക്കളാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോവുകയും ലൈംഗിക അതിക്രമം നടത്തുകയും തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തുത്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :