എ കെ ജെ അയ്യർ|
Last Modified ചൊവ്വ, 14 മെയ് 2024 (17:25 IST)
ആലപ്പുഴ : പീഡന ശ്രമത്തിന് യുവാവ് പോലീസ് പിടിയിലായി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പുന്നപ്ര കപ്പക്കടപ്പൊള്ളയിൽ വീട്ടിൽ അരുൺ എന്ന 24 കാരനാണ് അറസ്റ്റിലായത്.
കഴിഞ്ഞ രാത്രി 11 മണിയോടെ പന്ത്രണ്ടാം വാർഡിലായിരുന്നു സംഭവം. മാതാവിന് കൂട്ടിരിക്കാൻ വന്ന പെൺകുട്ടി ടോയ്ലറ്റിൽ പോയപ്പോഴാണ് യുവാവ് പിന്നാലെ ചെന്ന് ഉപദ്രവിച്ചത്.