പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 62 കാരൻ റിമാൻഡിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 12 മെയ് 2024 (10:18 IST)
കണ്ണൂർ : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 62 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.എട്ടാം ക്ലാസ്‌ കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലാണ് പൊതു പ്രവർത്തകൻ കൂടിയായ പ്രതി അറസ്റ്റിലായത്.കണ്ണപുരം ഇടക്കേപുറം അമ്പല റോഡിലെ സി.ചന്ദ്രൻ (62) നെയാണ് കണ്ണപുരം സിഐ സുഷിറും സംഘവും അസ്റ്റ് ചെയ്തത്. 2024 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വീട്ടിൽ ആരുമില്ലാത്ത സമ കുട്ടിയെ കയറി പിടിക്കാൻ ശ്രമിക്കുകകയായിരുന്നു.കുതറി മാറിയോടിയ പെൺകുട്ടി വിവരം മാതാപിതാക്കളോട് പറഞ്ഞു.
പിന്നീട് കണ്ണപുരം പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇതിനിടെ ഒരു രാഷ്ട്രീയ പാർട്ടി പ്രവർത്തകനായ ഇയാളെ കേസിൽ നിന്നും ഒഴിവാക്കാനായി
ചിലർ രഹസ്യ ഒത്തുതീർപ്പു ചർച്ച നടത്തിയതായും ആരോപണമുണ്ട്. പ്രതിയെ കണ്ണൂർ പോക്‌സോ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :