കഴക്കൂട്ടം|
Last Modified വ്യാഴം, 2 മെയ് 2019 (19:01 IST)
ആശുപത്രിയിൽ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.
രണ്ട് ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ പെണ്‍കുട്ടിക്ക് നേര്‍ക്കാണ് പീഡനശ്രമം ഉണ്ടായത്. രക്തം പരിശോധിക്കാന്‍ പോയ ശേഷം മുറിയില്‍ വിശ്രമിക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം മുറിയിലെത്തിയ പ്രതി കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചു.
കുട്ടി ബഹളം വെച്ചതോടെ അടുത്ത മുറികളില്‍ നിന്നും ആളുകള്‍ എത്തി. ഈ സമയം പ്രതി ഓടി രക്ഷപ്പെട്ടു. മുത്തശ്ശി പരിശോധനയുടെ റിസൾട്ട് വാങ്ങാൻ പോയപ്പോഴാണ് സംഭവം ഉണ്ടായത്. കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.