ഹരിദ്വാർ|
Last Modified ചൊവ്വ, 30 ഏപ്രില്‍ 2019 (14:40 IST)
ആറു വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ലൈംഗികമായി ഉപയോഗിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്‌റ്റില്‍. പൗൾട്രിഫാമിന്റെ സെക്യൂരിറ്റിയായി ജോലി നോക്കുന്ന സോനു എന്നയാളാണ് ക്രൂരത നടത്തിയത്.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണു സംഭവം.
വെള്ളിയാഴ്‌ച ചേരിയുടെ സമീപത്ത് കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
സോനു മദ്യ ലഹരിയില്‍ കുട്ടിയെ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം ശ്രമം ചെറുത്തതോടെ കുട്ടിയെ സോനു കഴുത്ത് ഞെരിച്ചു കൊല്ലുകയും തുടര്‍ന്ന് മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു.
പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോകുന്നതായി കണ്ട പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സോനുവിനെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, കൊലപാതകത്തില്‍ മറ്റൊരാൾക്കും പങ്കുണ്ടെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. ഇതെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.