മകളെയും അച്ഛനമ്മമാരെയും കൊലപ്പെടുത്തിയ പിണറായിയിലെ സൌമ്യ ഇപ്പോള്‍ ഏവര്‍ക്കും പ്രിയങ്കരി!

പിണറായി, സൌമ്യ, കൂട്ടക്കൊല, കൊലപാതകം, മകള്‍, Pinarayi, Saumya, Murder, Sowmya, Daughter
കണ്ണൂര്‍| BIJU| Last Modified തിങ്കള്‍, 11 ജൂണ്‍ 2018 (18:58 IST)
ഇപ്പോഴും ഏവര്‍ക്കും സംശയമാണ്. ആ കൊലപാതകങ്ങള്‍ തന്നെ ചെയ്തതാണോ? സൌമ്യയെ പരിചയപ്പെടുന്ന ആര്‍ക്കും അത് വിശ്വസിക്കാന്‍ കഴിയുന്നില്ല. കാരണം പേരുപോലെ തന്നെ സൌമ്യമാണ് സൌമ്യയുടെ പെരുമാറ്റം. കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലിലെ സഹതടവുകാര്‍ക്ക് സൌമ്യ പ്രിയപ്പെട്ടവളാകുന്നതും അതുകൊണ്ടുതന്നെ.
സൌമ്യ ആ കൊലപാതകങ്ങള്‍ ചെയ്തെന്ന് സഹതടവുകാര്‍ക്ക് സംശയമുണ്ട്. താന്‍ നിരപരാധിയാണെന്ന് സൌമ്യ ഇടയ്ക്കിടെ ആവര്‍ത്തിക്കുകയും ചെയ്യുന്നു. സൌമ്യ ഒറ്റയ്ക്കാണ് ഈ കൊലപാതകങ്ങള്‍ ചെയ്തത് എന്ന് പൊലീസ് പോലും വിശ്വസിക്കുന്നില്ല.

ജയിലില്‍ സൌമ്യയ്ക്ക് കുടനിര്‍മ്മാണമാണ് ജോലി. അത് വളരെ ഭംഗിയായി ചെയ്യുന്നുമുണ്ട്. വളരെ പെട്ടെന്ന് തന്നെ കുട നിര്‍മ്മാണത്തില്‍ വിദഗ്ധയായി മാറാന്‍ സൌമ്യയ്ക്ക് കഴിഞ്ഞു.

കുട നിര്‍മ്മാണത്തിലൂടെ ദിവസവും 63 രൂപയാണ് സൌമ്യ ജയിലില്‍ സമ്പാദിക്കുന്നത്. സൌമ്യയുമായി അടുപ്പമുള്ള ചെറുപ്പക്കാരുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതിന്‍റെ റിപ്പോര്‍ട്ടുകള്‍ വന്നശേഷം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :