മണിക്കൂറുകളുടെ വ്യത്യാസത്തിൽ പിടഞ്ഞവസാനിച്ചത് രണ്ട് ജീവനുകൾ, റിൻഷയും നബീലയും അമ്മമാർ തന്നെയോ?

അപർണ| Last Updated: ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (11:28 IST)
മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് കുരുന്നുജീവനുകൾ പൊലിഞ്ഞത്. കൊലപ്പെടുത്തിയതും കൊലപാതകത്തിന് കൂട്ടുനിന്നതും അമ്മമാർ തന്നെ. ആദ്യത്തെ കൊലപാതകം മലപ്പുറത്തായിരുന്നെങ്കിൽ രണ്ടാമത്തേത് കോഴിക്കോടായിരുന്നു.

മലപ്പുറം കൂട്ടിലങ്ങാടിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് കുടുംബത്തിന്റെ മാനം രക്ഷിക്കാനെന്ന് പ്രതികള്‍. സംഭവത്തിൽ അമ്മ നബീലയേയും സഹോദരൻ ശിഹാബിനേയും പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യം നിര്‍വഹിച്ചത് ശിഹാബാണ്.

ഭര്‍ത്താവുമായി ഏറെ നാളായി അകന്നു കഴിയുകയാണ് നബീല. യുവതി പ്രസവിച്ചത് പുറംലോകം അറിഞ്ഞാല്‍ കുടുംബത്തിന് മാനക്കേടാകും. ഇതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. നബീലയുടെ സമ്മതം ഉണ്ടായിരുന്നു. പക്ഷേ, കൃത്യം നടത്തുന്നതിനിടെ കുഞ്ഞ് കരഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അയല്‍ക്കാര്‍ ഓടിയെത്തി കാര്യം അന്വേഷിച്ചതോടെ കുടുംബം ഒളിക്കാന്‍ ശ്രമിക്കുന്നത് കണ്ടു. ഇതോടെയാണ് പോലീസിനെ അറിയിച്ചതും കേസായതും.


അതേസമയം, കോഴിക്കോട് ബാലുശേരിയിൽ സംഭവിച്ചതും സമാനമായ സംഭവം തന്നെയാണ്. പാറമുക്ക് സ്വദേശി റിന്‍ഷയാണ് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു റിന്‍ഷ. മാനക്കേട് ഒഴിവാക്കാനാണ് കൊലപാതകം നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :