മൂത്രമൊഴിച്ചതിനെ ചൊല്ലി തര്‍ക്കം; ഡെലിവറി ബോയി യുവാവിനെ കുത്തിക്കൊന്നു

  man stabbed , pizza delivery boy , police , പൊലീസ് , യുവാവ് , ഡെലിവറി ബോയി
ഡല്‍ഹി| Last Modified ചൊവ്വ, 16 ജൂലൈ 2019 (18:58 IST)
പൊതുനിരത്തില്‍ മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പിസ ഡെലിവറി ബോയി യുവാവിനെ കുത്തിക്കൊന്നു. ഡല്‍ഹിയിലെ തിലക് നഗറിലാണ് സംഭവം. അങ്കിത് കുമാറാണ് കൊല്ലപ്പെട്ടത്. നിഹാല്‍ വിഹാര്‍ സ്വദേശിയായ രവി സിംഗിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

രാത്രി 10.45 ഓടെയാണ് സംഭവം. മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കൈയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് അങ്കിതിനെ രവി കുത്തുകയായിരുന്നു. ബഹളം കേട്ട് അങ്കിതിന്റെ സഹോദരന്‍ രോഹിത് കുമാര്‍ എത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു.

സമീപവാസികളുടെ സഹായത്തോടെ അങ്കിതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുറിവ് ഗുരുതരമായിരുന്നു. ഇതോടെ യുവാവ് മരിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് രവിയെ കസ്‌റ്റഡിയിലെടുത്തു. കൊല്ലാന്‍ ഉപയോഗിച്ച കത്തി ഇയാളില്‍ നിന്നും കണ്ടെത്തി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :