കഴുത്തിൽ കയർ കെട്ടിയുള്ള ലൈംഗിക ബന്ധത്തിനിടെ യുവാവ് മരിച്ചു; യുവതിയ്ക്കെതിരെ കൊലപാതകക്കുറ്റം

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 11 ജനുവരി 2021 (10:53 IST)
മുംബൈ: കഴുത്തിൽ കയർ കെട്ടിയുള്ള ലൈംഗിക ബന്ധത്തിനിടെ യുവാവ് ശ്വാസം‌മുട്ടി മരിച്ച സംഭവത്തിൽ വിവാഹിതയായ പെൺ സുഹൃത്ത് അറസ്റ്റിൽ. യുവതിയെ കോടതി പൊലീസ് കസ്റ്റഡിയിൽ‌വിട്ടു. ജനുവരി ഏഴിന് മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം ഉണ്ടായത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതി ലോഡ്‌ജിൽ മുറിയെടുത്ത് യുവാവിനെ കയറുകൊണ്ട് ബന്ദിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവ് മരിയ്ക്കുകയായിരുന്നു.

ഇരുവരും തമ്മിൽ കഴിഞ്ഞ അഞ്ച് വർഷത്തോളമായി അടുപ്പത്തിലാണ് എന്ന് പൊലീസ് പറയുന്നു. ലൈംഗിക ബന്ധത്തിനിടെ യുവതി ബാത്ത്റൂമിലേയ്ക്ക് പോയപ്പോൾ അബദ്ധത്തിൽ കസേര മറിഞ്ഞ് കഴുത്തിൽ കയർ മുറുകുകയായിരുന്നു. ബാത്ത്റൂമിൽനിനിന്നും പുറത്തുവന്നതോടെ അബോധാവസ്ഥയിൽ കിടക്കുന്ന യുവാവിനെയാണ് കണ്ടത്. ലോഡ്ജിലെ ജീവനക്കാരെ വിളിച്ച് യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിയ്ക്കുകയായിരുന്നു. കൂടുതൽ സംതൃപ്തിയ്ക്ക് വേണ്ടിയാണ് കയർകൊണ്ട് കെട്ടി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് യുവതി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :