വെബ്ദുനിയ ലേഖകൻ|
Last Updated:
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (10:52 IST)
ലഖ്‌നൗ: പതിനാറുകാരിയായ മകളെ വിറ്റു എന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ടം പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. മെയ്ന്‍പുരി സ്വദേശി സര്‍വേഷ് ദിവാകറിനെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ജിവിയ്ക്കാൻ വകയില്ലാത്തതിനാൽ ദിവാകർ 16കാരിയായ മകളെ ബന്ധുവീട്ടിലേയ്ക്ക് പറഞ്ഞയച്ചിരുന്നു. ഇതോടെയാണ് മകളെ വിറ്റു എന്നാരോപിച്ച് ദിവകറിനെ നാട്ടുകാർ ക്രൂരമായി മർദ്ദിച്ചത്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ദിവാകർ മകളെ വിറ്റു എന്ന് ആയൽക്കാർ പറഞ്ഞത് വിശ്വസിച്ച്. നാട്ടുകാർ ദിവാകറിനെ റോഡിലിട്ട് മർദ്ദിയ്ക്കുകയായിരുന്നു. മണിക്കൂറുകളോളം ചോരവാര്‍ന്ന് റോഡില്‍ കിടന്ന ദിവാകറിനെ പൊലീസ് എത്തി ആശുപത്രിയിലാക്കിയെങ്കിലും തിങ്കളാഴ്ചയോടെ ദിവാകർ മരണപ്പെട്ടു.
സംഭവത്തില്‍ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ വീഡിയോയില്‍ നിന്ന് നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എസ്‌പി അജയ് കുമാര്‍ വ്യക്തമാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ദിവാകർ മകളെ നോയിഡയിലെ ബന്ധുവീട്ടിലാക്കിയത്.