വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (10:17 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 75,809 പേർക്ക് കൊവിഡ് ബാധ. തുടർച്ചയായ രണ്ടുദിവസം രാജ്യത്ത് പ്രതിദിന രോഗബാധിതർ 90,000 കടന്നതിന് ശേഷമാണ് രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. എങ്കിലും പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോഴും മുന്നിലാണ്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 42,80,423 ആയി
24 മണിക്കൂറിനിടെ 1,133 പേരാണ് മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 72,775 ആയി ഉയർന്നു. 33,23,951 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി എന്നത് അശ്വാസകരമാണ്. 8,83,697 പേർ നിലവിൽ ചികിത്സയിലുണ്ട്. 10,98,621 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതോടെ രാജ്യത്ത് ആകെ ടെസ്റ്റുകളുടെ എണ്ണം അഞ്ച് കോടി കടന്നു. 5,06,50,128 സാംപിളുകളാണ് രാജ്യത്താകെ ടെസ്റ്റ് ചെയ്തത്.