ടോയ്‌ലറ്റിനുള്ളില്‍ കയറിയ ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചു; സംഭവത്തിന് പിന്നിലെ യുവതിയുടെ വാദം ഇങ്ങനെ

അമേരിക്ക, ശനി, 13 ജനുവരി 2018 (11:56 IST)

അനുബന്ധ വാര്‍ത്തകള്‍

ബാത്ത്‌റൂമിനുള്ളില്‍ കയറിയ ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചു. തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ വിളിച്ചറിയിച്ചതനുസരിച്ച് എത്തിയ പൊലീസാണ് ഈ ഒരു സംഭവം പുറത്ത് വിട്ടത്. അമേരിക്കയിലെ അരിസോണയിലാണ് വിചിത്രമായ സംഭവം നടന്നത്.
 
കഴിഞ്ഞ രണ്ട് ദിവസമായി എല്ലാകാര്യത്തിനും ഭാര്യ വീട്ടില്‍ വഴക്കുകൂടുകയാണെന്നും താന്‍ ടോയ്‌ലറ്റിനുള്ളില്‍ കയറിയ വേളയില്‍ പിന്നാലെ കയറിയ ഇവര്‍ തനിക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ വിചിത്രമായൊരു വാദമാണ് യുവതി പറഞ്ഞത്. 
 
താന്‍ പറയുന്ന കാര്യങ്ങളൊന്നും ഭര്‍ത്താവ് കേള്‍ക്കുന്നില്ലെന്നും അതിനാല്‍ അദ്ദേഹത്തിന്റെ ശ്രദ്ധലഭിക്കാന്‍ വേണ്ടിയാണ് ഈ അക്രമം നടത്തിയതെന്നും ആവര്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ തലയില്‍ നിന്നും ഏഴ് ഇഞ്ച് മാറിയാണ് വെടിയുണ്ട ഭിത്തിയില്‍ പതിച്ചത്. യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'അവൻ നീതി അർഹിക്കുന്നു' - ശ്രീജിത്തിനായി കുഞ്ചാക്കോ ബോബനും

കസ്റ്റഡിയിലിരിക്കെ മരിച്ച അനിയന് നീതി കിട്ടണമെന്ന ആവശ്യവുമായി കഴിഞ്ഞ 760 ദിവസമായി ...

news

പദ്മാവതിക്ക് വേണ്ടി വാദിച്ചവർ 'ഈട'യെ നിഷേധിക്കുന്നു!

ചിത്രസംയോജകനായ ബി. അജിത്കുമാര്‍ സംവിധാനം ചെയ്ത 'ഈട' സിനിമയ്ക്ക് കണ്ണൂരിൽ പ്രദർശനാനുമതി ...

news

‘എന്റെ ഉപദേശങ്ങള്‍ കൊണ്ടുമാത്രം എല്ലാം ശരിയാകില്ല’; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ഗീതാ ഗോപിനാഥ്

മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും വാദങ്ങളെല്ലാം തള്ളി മുഖ്യമന്ത്രിയുടെ സാമ്പത്തിക ...