സുഹൃത്തായ യുവതിയെ വെള്ളത്തിൽ മുക്കിക്കൊന്നു; എട്ട് ട്രാൻസ്‌ജെൻഡറുകള്‍ അറസ്‌റ്റില്‍

   police , murder , death , transgender , chennai , ട്രാൻസ്‌ജെൻഡറുകള്‍ , പൊലീസ് , യുവതി , സൗമ്യ , കൊലപാതകം
ചെന്നൈ| Last Modified ശനി, 22 ജൂണ്‍ 2019 (17:23 IST)
സുഹൃത്തായ യുവതിയെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ എട്ട് ട്രാൻസ്‌ജെൻഡറുകള്‍ അറസ്‌റ്റില്‍. ചെന്നൈ മാങ്ങാട് ശിക്കരായപുരം ക്വാറിയിലാണ് ട്രാൻസ്‌ജെൻഡർ യുവതിയായ സൗമ്യയുടെ (25) മൃതദേഹം കണ്ടെത്തിയത്.

കുണ്ട്രത്തൂര്‍ സ്വദേശികളായ സുധ എന്ന ശങ്കർ (23), ശ്രിയ എന്ന സെൽവമണി (24), വാസന്തി (24), റോസ് എന്ന വിനോദിനി (25), ആരതി എന്ന വെങ്കിടേശൻ (26), ദിവ്യ എന്ന സാദിക്ക് (25), മനീഷ എന്ന മനോജ് (23) എന്നിവരാണ് അറസ്‌റ്റിലായത്.

ഒരുമിച്ച് താമസിക്കുന്ന വീട്ടിലുണ്ടായ പ്രശ്‌നങ്ങളാണ് സൗമ്യയുടെ കൊലപാതകത്തിന് കാരണമായത്. മുറിയിലെ വഴക്കുകള്‍ ഇവരുടെ ഇടനിലക്കാരായ ഗണപതി, മഹാ എന്നീ രണ്ടു പേരെ അറിയിച്ചു. ഇതോടെയാണ് സൗമ്യയെ കൊലപ്പെടുത്താന്‍ ഇവര്‍ തീരുമാനിച്ചു.

ഒരുമിച്ച് കുളിക്കുന്നതിനിടെ പ്രതികള്‍ സൗമ്യയയുമായി വഴക്ക് ഇടുകയും തുടര്‍ന്ന് വെള്ളത്തിൽ മുക്കിക്കൊല്ലുകയുമായിരുന്നു. മുങ്ങി മരണമാണ് സംഭവിച്ചതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയെങ്കിലും
പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സംശയങ്ങളാണ് പ്രതികളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :