സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ബുധന്‍, 25 ഡിസം‌ബര്‍ 2024 (17:52 IST)
രാമേശ്വരം: പുണ്യനഗരിയിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ രഹസ്യ ക്യാമറ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രി ഉൾപ്പെടെ രണ്ട് പേരെ പൊലീസ് പിടികൂടി. പുണ്യനഗരമായ രാമേശ്വരം ക്ഷേത്രത്തിന് സമീപം സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിലാണ് ഒളിക്യാമറ കണ്ടെത്തിയത്.

ഇവിടെ വസ്ത്രം മാറാൻ എത്തിയ പുതുക്കോട്ട സ്വദേശിയായ യുവതിയാണ് ക്യാമറ കണ്ടെത്തിയത്. വിവിധ സ്ഥലങ്ങളിലെ പുണ്യസ്നാനം കഴിഞ്ഞ് സ്ത്രീകൾ വസ്ത്രം മാറുന്ന മുറികളിൽ ഒന്നിലാണ് ഒളിക്യാമറ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഇവിടെ വസ്ത്രം മാറാനെത്തിയ യുവതി ക്യാമറ കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുറിയുടെ ഉടമ രാജേഷ്, സഹായി മീര എന്നിവരാണ് പിടിയിലായത്. പൊലീസ് നടത്തിയ പരിശോധനയിൽ മറ്റ് രണ്ട് മുറികളിൽ കൂടി ഒളിക്യാമറയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :